ബധിരയും മൂകയുമായ യുവതിയെ ബലാത്സംഗത്തിന്‌ ഇരയാക്കി; ജവന്മാര്‍ക്കെതിരെ കേസ്‌

യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച നാല് സൈനികര്‍ അറസ്റ്റില്‍. സൈനിക ആശുപത്രിയില്‍ നിന്നും കഴിഞ്ഞ നാലു വര്‍ഷമായി ബധിരയും മൂകയുമായ തന്നെ സൈനികര്‍ ബലാത്സംഗം ചെയ്യുന്നു എന്ന് യുവതി പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. പരാതിയുടെ ഒരു പതിപ്പ് പ്രതിരോധ മന്ത്രിക്കും ആര്‍മി സ്റ്റാഫ് ചീഫിനും അയച്ചിട്ടുണ്ട്. മുപ്പത് വയസ്സുകാരിയായ യുവതി  ദ്വിഭാഷിയുടെ സഹായത്തോടെ തിങ്കാളാഴ്‌ചയാണ്‌  പൊലീസില്‍ പരാതി നല്‍കിയത്‌.

മിലിറ്ററി ആശുപത്രിയിൽ ഗ്രേഡ്‌ 4 ജീവക്കാരിയായ യുവതിയെ 2014ലാണ് ആദ്യമായി പീഡനത്തിന് ഇരയായതെന്ന് പരാതിയിൽ പറയുന്നു. നൈറ്റ് ഷിഫ്റ്റ് ദിവസം യുവതിയെ ഒരു ജവാൻ ബാത്ത്‌ റൂമില്‍ വെച്ച്‌   പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി സീനീയർ ഉദ്യോ​ഗസ്ഥനോട് കാര്യങ്ങൾ അവതരിപ്പിച്ചെങ്കിലും ജവാനെതിരെ നടപടിയെടുക്കാൻ കൂട്ടാക്കിയില്ലെന്നും പിന്നീട് ഇരുവരും ഒറ്റക്കെട്ടായി നിന്ന് തന്നെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

ഇവരെ കൂടാതെ മറ്റ് രണ്ട് പേരും യുവതിയെ ലൈം​ഗീകാതിക്രമത്തിന് ഇരയാക്കിയതായി എഫ്‌ഐആറില്‍ പറയുന്നു. ഇവര്‍ ഇരുവരും പീഡിപ്പിക്കുന്ന രംഗങ്ങള്‍ ചിത്രീകരിക്കുകയും തങ്ങള്‍ക്ക്‌ വഴങ്ങിയില്ലെങ്കില്‍ വീഡിയോ പുറം ലോകം കാണുമെന്ന് പറഞ്ഞ്‌ ഭീക്ഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പറഞ്ഞാണ് അതിക്രമത്തിന് ഇരയാക്കിയതെന്നും പൊലീസ് അറിയിച്ചു.12 വയസ്സായ ഒരു മകനുണ്ട് ഇവര്‍ക്ക്‌.

ജവാന്മാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ബലാത്സംഗം) 354 (മാനഭംഗം) എന്നിവ പ്രകാരം കേസ്‌ രജിസ്റ്റര്‍ ചെയ്‌തതായി പൊലീസ്‌ അറയിച്ചു. പൊലീസ്‌ എഫ്‌ ഐ ആറിന്റെ അടിസ്ഥാനത്തില്‍ കോടതി ജവാന്മാര്‍ക്കെതിരെ ആന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. ഇതിന്റെ റിപ്പോര്‍ട്ട്‌ വന്നതിന്‌ ശേഷം അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന്‌ അധികൃതർ അറിയിച്ചു.

error: Content is protected !!