ദുര്‍ഗാപൂജയ്ക്ക് ഒന്‍പത് വയസുകാരനെ തലയറുത്ത് ബലി നല്‍കി

ആഗ്രഹസഫലീകരണത്തിന് ഒന്‍പത് വയസുകാരനെ തലയറുത്ത് ബലി നല്‍കി. മധ്യപ്രദേശിലെ ബോലാംഗിര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് സുധിമുണ്ഡയില്‍ നിന്നും തല അറുത്തുമാറ്റിയ രീതിയില്‍ കുട്ടിയെ പൊലീസ് കണ്ടെത്തുന്നത്. അറുത്ത തല പിന്നീട് കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ അമ്മാവനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ് എന്ന് തിലകര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സരോജ് മോഹപത്ര പറഞ്ഞു. പ്രതികളില്‍ ഒരാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിനുപയോഗിച്ച കത്തിയും ഇവരുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു.

error: Content is protected !!