പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മകളുടെ സുഹൃത്തിനെ ഓട്ടോയില്‍ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കസര്‍ഗോഡ് ബന്തിയോട് സ്വദേശിയായ ഗംഗാധരനാണ് അറസ്റ്റിലായത്. ഏഴാം തരം വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്.

ആധാര്‍ കാര്‍ഡ് എടുക്കാന്‍ എന്നു പറഞ്ഞാണ് സ്വന്തം മകളേയും ,കൂട്ടുകാരിയേയും ഇയാള്‍ ഓട്ടോയില്‍ കൂട്ടി കൊണ്ടുപോയത്. നഗരത്തില്‍ എത്തിയ ശേഷം കടപ്പുറത്തേക്ക് പോയ ഇയാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയതായാണ് പരാതി. ഓട്ടോയില്‍ കുട്ടികള്‍ക്ക് ഇടയില്‍ ഇരുന്ന് മൊബൈലില്‍ പാട്ടും വീഡിയോയും കാണിച്ചു കൊടുക്കുമ്പോള്‍ അയല്‍വാസിയായ കുട്ടിയെ പീഡിപീഡിപ്പിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മൊഴിയെടുത്തശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

error: Content is protected !!