ഇ.പി ജയരാജന്‍റെ സത്യപ്രതിജ്ഞ നാളെ; സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി

ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോയ ഇ.പി. ജയരാജനെ മന്ത്രി ആക്കാനുള്ള സിപിഎം നിർദേശത്തിനു എല്‍ഡിഎഫ് അംഗീകാരം. സിപിഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാനും എല്‍ഡിഎഫ് തീരുമാനമായി. നേരത്തെ ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായിരുന്നു. ജയരാജന്‍റെ സത്യപ്രതിജ്ഞ നാളെ 10 മണിക്ക് നടക്കും.  ചീഫ് വിപ്പ് സ്ഥാനം സിപിഐ ചോദിച്ച് വാങ്ങിയതല്ലെന്ന് എ.വിജയരാഘവൻ വ്യക്തമാക്കി. ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്‌സിക്യൂട്ടീവിലാണ് തീരുമാനിക്കുക.

വ്യവസായ മന്ത്രിയായി തന്നെയാണ് ജയരാജന്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്. നാളെ രാവിലെ 10ന് രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സി.പി.എമ്മിലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ നിയുക്തമന്ത്രി ഇ.പി.ജയരാജനാകും മുഖ്യമന്ത്രിയുടെ ചുമതല നല്‍കുക. കഴിഞ്ഞ തവണ അമേരിക്കയില്‍ പോയപ്പോള്‍ മുഖ്യമന്ത്രി ആര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.

ജയരാജന്റെ മടങ്ങിവരവ് സംബന്ധിച്ച് സിപിഎമ്മും സിപിഐയും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. സിപിഎമ്മിന് ഒരു മന്ത്രികൂടി അധികമുണ്ടാകുന്ന സാഹചര്യത്തില്‍ ക്യാമ്പിനറ്റ് പദവിയോടെ ചീഫ് വിപ്പ് പദവി സിപിഐക്ക് നല്‍കുന്ന കാര്യത്തിലും നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു.

error: Content is protected !!