ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള കമ്പനിയായി ആപ്പിള്‍

അമേരിക്കന്‍ ഓഹരി വിപണി കുതിച്ചതോടെ ഒരു ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ അമേരിക്കന്‍ കമ്പനിയായും, ലോകത്തിലെ രണ്ടാമത്തെ കമ്പനിയായും ആപ്പിള്‍ മാറി. 2007-ല്‍ ചൈനീസ് കമ്പനിയായ പെട്രൊ ചൈനയാണ് 1 ട്രില്യണ്‍ ഡോളറിലെത്തിയ ലോകത്തിലെ ആദ്യ കമ്പനി.

മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും മികച്ച നിലയിലേക്ക് ഓഹരികള്‍ കടന്നതോടെയാണ് ആപ്പിളിന് കുതിപ്പുണ്ടായത്. ആപ്പിളിന്‍റെ പുതിയ ഫോണ്‍ ഐ ഫോണ്‍ X 20 ശതമാനം (29.91 ബില്യണ്‍ ഡോളര്‍) വളര്‍ച്ച ഉണ്ടാക്കി കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ക്വാര്‍ട്ടറില്‍ 41.3 മില്യണ്‍ ഐ ഫോണുകള്‍ വിറ്റു പോയി. മൊത്തം വരുമാനത്തിന്‍റെ 56 ശതമാനം (53.26 ബില്യണ്‍ ഡോളറിന്‍റെ) സംഭാവന ഇതില്‍ നിന്ന് മാത്രം ആപ്പിളിന് ലഭിച്ചു.

ഐഫോണുകളും മാക് ബുക്കുകളും മാത്രമല്ല ആപ്പിളിന്‍റെ വരുമാന മാര്‍ഗം. ക്ലൗഡ് സ്റ്റോറേജ് ആപ്പുകള്‍ വഴിയും മ്യൂസിക് സ്ട്രീമിംഗ് വഴിയുമെല്ലാം ആപ്പിള്‍ വരുമാനത്തില്‍ വളര്‍ച്ചയുണ്ടാക്കുന്നു.

ആമസോണാണ് തൊട്ടു പിറകില്‍ 889 ബില്യണ്‍ ഡോളര്‍, ആല്‍ഫബെറ്റ് ഗൂഗിള്‍  856 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുവെന്ന വിവാദത്തെ തുടര്‍ന്ന് ഫെയ്സ്ബുക്കിന് 120 ബില്യണ്‍ ഡോളറാണ് നഷ്ടം സംഭവിച്ചതും, ‘ആന്‍ഡ്രോയിഡ് ആന്‍റി ട്രസ്റ്റ്’ ലംഘനത്തിന് ഗൂഗിളിന്  യൂറോപ്യന്‍ യൂണിയന്‍ 5 ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയതും ഈ  കമ്പനികള്‍ക്ക് ക്ഷീണമായപ്പോള്‍, അവരുടെ 1 ട്രില്യണ്‍ ഡോളര്‍ ക്ലബിലേക്കുള്ള പ്രവേശനം നീണ്ടു പോവുകയായിരുന്നു.

1000 കോടി ഡോളര്‍ ക്ലബിലെത്തിയ ആപ്പിളിനൊപ്പം എത്താന്‍ ഇന്ത്യയിലെ മുന്‍നിര 50 ടെക് കമ്പനികള്‍ ഒരുമിച്ചാലും കഴിയില്ലായെന്നത് രസകരമായ വസ്തുതയാണ്. ഇന്ത്യയിലെ മൊത്തം ക്യാപിറ്റല്‍ മാര്‍ക്കറ്റിന്‍റെ രണ്ട് മടങ്ങാണ് ആപ്പിള്‍, ആമസോണ്‍, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്ക് എന്നീ അഞ്ച് കമ്പനികളുടെ മൊത്തം വിപണിമൂല്യം

error: Content is protected !!