വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പൊതുസ്ഥലങ്ങളിലെ മഴക്കാല പൂര്‍വ്വ ശുചീകരണം മെയ് 15 നകം പൂര്‍ത്തികരിക്കണം.

ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ തദ്ദേശസ്വയ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 15 നകം പൂര്‍ത്തിയാക്കുവാന്‍ തിങ്കളാഴ്ച നടന്ന മാലിന്യ മുക്ത നവകേരളം മഴക്കാല പൂര്‍വ്വ ശുചീകരണ പുരോഗതി അവലോകന യോഗം തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍  സെറീന എ റഹ്‌മാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാലിന്യ മുക്ത നവകേരളവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല അവലോകന യോഗങ്ങള്‍ ബന്ധപ്പെട്ട ചാര്‍ജ് ഓഫീസറുടെ നേതൃത്വത്തില്‍ എല്ലാ മാസവും നടത്തുവാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മിനി  എംസി എഫില്‍ നിന്നും എംസിഎഫിലേക്ക് മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനും  ബന്ധപ്പെട്ട ഏജന്‍സികള്‍ എംസിഎഫില്‍ നിന്നും  മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാലിന്യം എത്തിക്കുന്നതിനുള്ള ലിഫ്റ്റിങ് പ്ലാനും ജോയിന്റ് ഡയറക്ടര്‍  എല്‍ എസ് ജി ഡി ക്ക്   മെയ് എട്ടിനകം  കൈമാറുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ശുചിത്വ മിഷന്‍ ജില്ലാ മിഷന്‍  കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, നവകേരളം കര്‍മ്മ പദ്ധതി  ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍,  വിവിധ  വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അതിഥി അധ്യാപക നിയമനം

ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് അതിഥി അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഹിസ്റ്ററി, ഇംഗ്ലീഷ്, കോമേഴ്‌സ്, ആന്ത്രോപോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. അതാത് വിഷയങ്ങളില്‍ 55ശതമാനത്തില്‍ കുറയാതെയുള്ള ബിരുദാനന്തര ബീരുദമാണ് യോഗ്യത. നിശ്ചിത മാതൃകയിലുള്ള അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 17ന് വൈകിട്ട് മൂന്ന് മണിക്കകം നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ ലഭ്യമാക്കണം.  അപേക്ഷാ ഫോറം കോളേജ് ഓഫീസിലും gascuduma.ac.in ലും ലഭിക്കും.  ഫോണ്‍: 9188900216.
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫൗണ്ടേഷന്‍ ഓഫ് എജുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. (www.collegiateedu.kerala.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം).
ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും (ഒ ബി സി – നോണ്‍ക്രിമിലയര്‍, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) എം എഡും നെറ്റ് / പി എച്ച് ഡിയും ഉണ്ടായിരിക്കണം. നെറ്റ് / പി എച്ച് ഡി ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പും സഹിതം മെയ് 22ന് രാവിലെ 10.30ന് കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 0490 2320227, 9567239932.

പട്ടയകേസുകളുടെ വിചാരണ മാറ്റി

മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍  യഥാക്രമം ജൂണ്‍ 11,  12,  13  തീയതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍  അറിയിച്ചു.

ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം

ജില്ലാ  പഞ്ചായത്ത് ഭരണസമിതി യോഗം മെയ് ഒമ്പതിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളില്‍  ചേരും.

ഓംബുഡ്‌സ്മാന്‍ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ല എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍ മെയ് എട്ടിന് രാവിലെ 10 മുതല്‍ 11 വരെ പാനൂര്‍ ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും.  പരാതികള്‍ നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സിയും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ് മിഗ്, ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7560865447, 9447311257.

ക്വട്ടേഷന്‍  

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വകുപ്പിലേക്ക് കെമിക്കലുകള്‍, ഗ്ലാസ് സാമഗ്രികള്‍ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കോളേജിലെ സിജിപിയു കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 23ന് വൈകിട്ട് നാല് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

error: Content is protected !!