കാക്കനാട് കൊലപാതകം; ഫ്‌ളാറ്റിൽ ലഹരി വിൽപന നടന്നിരുന്നതായി അന്വേഷണ സംഘം

കാക്കനാട് കൊലപാതകം നടന്ന ഫ്‌ളാറ്റിൽ ലഹരി വിൽപന നടന്നിരുന്നതായി അന്വേഷണ സംഘം. കൊല്ലപ്പെട്ട സജീവ് കൃഷ്ണ ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നു. ഇത് സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.കാക്കനാട് കൊലപാതകം നടന്ന ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്പന നടന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സജിവ് കൃഷ്ണയും ലഹരി വില്പന നടത്തിരുന്നു. കൊലപാതകത്തിനുശേഷം കാസർഗോഡ് നിന്ന് പിടികൂടിയ പ്രതി അർഷാദിന്റെ പക്കൽ ഉണ്ടായിരുന്ന ലഹരി മരുന്നുകൾ സജീവ് കൃഷ്ണയുടെതാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

പ്രതിയായ അർഷാദിനെ കാസർകോട് എത്തിച്ചും തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.അർഷാദിന്റെ ഫോൺവിളികളെക്കുറിച്ചും യാത്രകളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പ് പഴയ മൊബൈൽ ഫോൺ മാറ്റി അർഷാദ് പുതിയ ഫോൺ വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു ഇത് സംബന്ധിച്ച് വിശദാംശങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും കൊല നടത്തിയത് താൻ ഒറ്റയ്ക്കാണ് എന്നു ആണ് അർഷാദിൻറെ മൊഴി.

   

error: Content is protected !!