തൃശൂരില്‍ 80 കാരിയെ 91 വയസുകാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി

തൃശൂര്‍ വെള്ളികുളങ്ങരയിൽ 80കാരിയാ ഭാര്യയെ 91 വയസുകാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. വെള്ളിക്കുളങ്ങര കട്ടിപ്പൊക്കം മുക്കാട്ടുകരയിലെ ചെറിയകുട്ടിയാണ് ഭാര്യ 80 കാരി കൊച്ചുത്രേസ്യാമ്മയെ കൊലപ്പെടുത്തിയത്. നാലു ദിവസമായി ഇവരെ കാണാനില്ലെന്ന് കാണിച്ച് മകള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

ഇവരുടെ വീടു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വീടിനോട് ചേര്‍ന്ന ഷെഡ്ഡിന് പുറകയിലായി കത്തിച്ചതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തലയോട്ടിയും കണ്ടെത്തി. ഈ മാസം 27 മുതല്‍ വയോധികയെ കാണാതായിരുന്നു.

വീടിന്റെ മുകള്‍ നിലയിലുള്ള മുറിയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് പിന്നിലുള്ള ഷെഡ്ഡിനടുത്ത് കത്തിക്കുകയായിരുന്നെന്നാണ് പോലീസ് അനുമാനം. മൃതദേഹം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞുപോയി. കത്തിക്കുന്നതിന് മുമ്പ് ഭാര്യയുടെ കഴുത്തിലെ സ്വര്‍ണ്ണമാല അഴിച്ചെടുത്ത് കുഴിച്ചിടുകയും ചെയ്തു. ഏഴു മക്കളുള്ള ഇവര്‍ തനിച്ചാണ് വലിയ വീട്ടില്‍ താമസിച്ചിരുന്നത്. മക്കളെല്ലാം വേറെ വീടുകളിലാണ്. വഴക്കിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് സംശയം. പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ ചെറിയക്കുട്ടി കുറ്റം സമ്മതിച്ചു.

error: Content is protected !!