കണ്ണൂര്‍ മാതമംഗലം കുറ്റൂരിൽ പത്ത് വയസുകാരനെ അമ്മ മാരകമായി പൊള്ളലേൽപ്പിച്ചു.

മാതമംഗലം കുറ്റൂരിൽ പത്ത് വയസുകാരനെ അമ്മ മാരകമായി പൊള്ളലേൽപ്പിച്ചു.
മാതമംഗലം സി.പി.നാരയണാൻ മെമ്മോറിയൽ ഹയർ സെകന്ററി സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കാണ് പൊള്ളലേറ്റത്.കൈയിലും കാലിലും പുറത്തുമാണ് പൊള്ളലേറ്റത്. അമ്മചട്ടുകം പഴുപ്പിച്ച് വച്ചാണ് പൊള്ളിച്ചത് എന്ന് കുട്ടി പറഞ്ഞു.

അച്ഛൻ മരിച്ച കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.പൊള്ളലേറ്റ വിവരം അറിഞ്ഞ അമ്മൂമ്മ തന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം കുട്ടിയെ കൂട്ടികൊണ്ടു വന്നു തുടർന്ന് പച്ചമരുന്ന് ചികിത്സയും നൽകി.നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് പീഠന വിവരം പുറം ലോകം അറിയുന്നത്. നാട്ടുകാർ പോലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിച്ചു

 

error: Content is protected !!