രണ്ടാം ക്ലാസ്സുകാരിയെ പൊള്ളിച്ച സംഭവം പുറത്തറിയിച്ച അധ്യാപികയെ പുറത്താക്കി

കൊല്ലം കരുനാഗപ്പള്ളയില്‍ രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ച സംഭവം പുറത്തറിയിച്ച അധ്യാപികയെ സ്കൂളല്‍ നിന്നും പുറത്താക്കി. സംഭവം പുറത്തറിയിച്ച കരുനാഗപ്പള്ളി എൽപിഎസ് സ്കൂളിലെ താൽക്കാലിക അധ്യാപികയായ ശ്രീജയെ ആണ് സ്കൂളിൽ നിന്നും  പുറത്താക്കിയത്. അധ്യാപിക ശ്രീജ സ്കൂളിന്‍റെ പേര് കളങ്കപ്പെടുത്തിയെന്നാണ് പ്രിൻസിപ്പൾ നല്‍കുന്ന വിശദീകരണം.

സംഭവം നടന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ശിശുസംരക്ഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ അച്ഛന്‍ അനീഷിനെയും രണ്ടാനമ്മ ആര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ രണ്ടാനമ്മ നാളുകളായി ക്രൂരമായി പീഡിപ്പിച്ച് വരികയായിരുന്നു. അനുസരണക്കേട് കാണിക്കാത്തതിന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഒരാഴ്ചയായി സ്കൂളില്‍ വരാത്ത കുട്ടിയെ അധ്യാപകര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകയായ ശ്രീജയുടെ ഇടപെടലുകൊണ്ടാണ് സംഭവം പുറത്തറിഞ്ഞത്.

error: Content is protected !!