വിദേശമദ്യവുമായി യുവാവ് പിടിയില്‍

കണ്ണൂര്‍ ആലക്കോട് സ്കൂട്ടറിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി യുവാവ് പിടിയിൽ. നടുവിൽ കുളത്തൂർ സ്വദേശി എം.നൗഷാദിനെയാണ് വിദേശമദ്യവുമായി അറസ്റ്റ് ചെയ്തത്.

ആലക്കോട് കൊട്ടയാട് വെച്ച് വാഹന പരിശോധനക്കിടെയാണ്  ആലക്കോട് റെയ്ഞ്ച്എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.ബി തോമസ് സി.ഇ.ഒമാരായ രാജേഷ്.ടി.ആർ, സി.കെ ഷിബു, വി.ധനേഷ് എന്നിവരടങ്ങുന്നസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച KL59 S 4551 നമ്പർ വാഹനം കസ്റ്റഡിയിൽ എടുത്തു.

error: Content is protected !!