ലോറി സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി

അനിശ്ചിതകാല ലോറി സമരം അഞ്ച് ദിവസം പിന്നിട്ടതോടെ ജനജീവിതത്തെ ബാധിച്ചു തുടങ്ങി. വിപണികളിൽ അവശ്യ സാധനങ്ങളുടെ വരവ്കുറഞ്ഞു.റേഷൻ സധാനങ്ങളുടെ നീക്കവും നിലച്ചു. ബീവറേജസ് കോർപറേഷനിലേക്കും ലോറികളൊന്നും വന്നില്ല. പണിമുടക്കിന് അനുഭാവം പ്രകടപ്പിച്ച് മിനിലോറികളും ടിപ്പറുകളും സർവീസ് നിർത്തിയതോടെ നിർമാണ സാധനങ്ങൾക്കും ക്ഷാമം നേരിട്ടു. പണിമുടക്കിന്റ പേരിൽ സാധനങ്ങൾക്ക് നേരിയ തോതിൽ വിലവർധിച്ചു തുടങ്ങി. അവശ്യസാധനങ്ങളുമായി  പണിമുടക്കിന് മുമ്പ് പുറപ്പെട്ട ഏതാനും ലോറികൾ മാത്രമാണ് വിപണികളിൽ കഴിഞ്ഞ ദിവസം എത്തിയത്.
ഡീസൽ വിലവർധന പിൻവലിക്കുക, റോഡുകൾ ടോൾ മുക്തമാക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ച്  ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് നേതൃത്വത്തിൽ പണിമുടക്ക് ആരംഭിച്ചത്.  ഈ സംഘടനയിൽ അഫിലിയേറ്റ് ചെയ്ത ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പണിമുടക്ക്.

 

error: Content is protected !!