പത്ത് വയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

മാതമംഗലം കുറ്റൂരിൽ പത്ത് വയസുകാരനെ അമ്മ മാരകമായി പൊള്ളലേൽപ്പിച്ച സംഭവത്തില്‍ പോലീസ് പെരിങ്ങോം പോലിസ് അന്വേഷണം ആരംഭിച്ചൂ. വീട്ടിൽ എത്തി കുട്ടിയിൽ നിന്ന് തെളിവ് ശേഖരിച്ചു. ഇതിനു മുൻമ്പും അമ്മ മർദിച്ചിട്ടുണ്ട് എന്നും ഇത്തവണ അമ്മയുടെ 50 രൂപ എടുത്തതിന്റെ പേരിലാണ് പൊള്ളൽ ഏൽപ്പിച്ചത് എന്നും കുട്ടി പറയുന്നു. അമ്മയോട് പൈസ ചോദിച്ചാൽ മർദിക്കാറാണ് പതിവ്. ഇതിനാലാണ് മോഷ്ട്ടിച്ചതെന്നും കുട്ടിപോലീസിനോട് പറഞ്ഞു.

മാതമംഗലം സി.പി.നാരയണാൻ മെമ്മോറിയൽ ഹയർ സെകന്ററി സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കാണ് പൊള്ളലേറ്റത്.കൈയിലും കാലിലും പുറത്തുമാണ് പൊള്ളലേറ്റത്. അമ്മചട്ടുകം പഴുപ്പിച്ച് വച്ചാണ് പൊള്ളിച്ചത് എന്ന് കുട്ടി പറഞ്ഞു.

അച്ഛൻ മരിച്ച കുട്ടി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.പൊള്ളലേറ്റ വിവരം അറിഞ്ഞ അമ്മൂമ്മ തന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം കുട്ടിയെ കൂട്ടികൊണ്ടു വന്നു തുടർന്ന് പച്ചമരുന്ന് ചികിത്സയും നൽകി.നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് പീഠന വിവരം പുറം ലോകം അറിയുന്നത്. നാട്ടുകാർ പോലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിച്ചു

error: Content is protected !!