കെവിൻ കൊലപാതക കേസ് : തെ​ളി​വെ​ടു​പ്പി​നി​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം

കെ​വി​ൻ കൊ​ല​ക്കേ​സി​ൽ തെ​ളി​വെ​ടു​പ്പി​നി​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. കേ​സി​ലെ നാ​ല് പ്ര​തി​ക​ളെ തെ​ളി​വെ​ടു​പ്പി​നാ​യി തെ​ൻ​മ​ല​യ്ക്കു സ​മീ​പം ചാ​ലി​യേ​ക്ക​ര​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​ഷേ​ധം മു​ന്നി​ൽ​ക​ണ്ട് കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സു​ര​ക്ഷ​യാ​ണ് പ്രദേശത്ത് ഒ​രു​ക്കി​യി​രുന്നത്.

അ​തേ​സ​മ​യം കെ​വി​നെ ചാ​ലി​യേ​ക്ക​രി​യി​ൽ​വ​ച്ച് റോ​ഡി​ൽ​നി​ന്നു താ​ഴേ​ക്ക് ത​ള്ളി​യി​ട്ടെ​ന്ന് പ്ര​തി​ക​ളാ​യ നി​യാ​സും റി​യാ​സും തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. കെ​വി​ൻ അ​വ​ശ​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഉ​രു​ണ്ട് താ​ഴെ​പ്പോ​യെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഐ​ജി വി​ജ​യ് സാ​ഖ​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്തു​നി​ന്ന് പ്ര​തി​ക​ളെ തെ​ന്മ​ല​യി​ൽ എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ചാ​ലി​യേ​ക്ക​ര തോ​ട്ടി​ൽ​നി​ന്നു​മാ​ണ് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

error: Content is protected !!