തിയേറ്റർ പീഡനക്കേസ് : പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

അരുണ്‍ കടമ്പേരി.

മലപ്പുറം തിയേറ്റർ പീഡനക്കേസ് പ്രതി മൊയ്തീൻ കുട്ടിയേയും കുട്ടിയുടെ മാതാവിനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി പോക്സോ കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്. ഇരുവർക്കുമെതിരെ പോസ്കോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കേസ് എടുക്കാതിരുന്ന ചങ്ങരംകുളം എസ് ഐ ക്കെതിരെയും പോക്സോ പ്രകാരം കേസെടുത്തേക്കും.

തിയ്യറ്ററിൽ വെച്ച് ബാലികയെ പീഡിപ്പിച്ചതിന് അറസ്റ്റ് ചെയ്ത മൊയ്തീൻ കുട്ടിയെയും കുട്ടിയുടെ മാതാവിനെയും മഞ്ചേരി പോക്സോ കോടതി മജിസ്ട്രേറ്റിനു മുന്നിലാണ് ഹാജരാക്കിയത് കോടതി ഇരുവരേയും 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. പോക്സോ പ്രകാരമാണ് ഇരുവർക്കെതിരെയും കേസെടുത്തത്.ഇന്നലെ രാവിലെയാണ് കുട്ടിയുടെ മാതാവിനെ പോലിസ് അറസ്റ്റ് ചെയ്തത്.ഇരുവരേയും പൊന്നാനി പോലീസ് സ്റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്തത്.നേരത്തെയും കുട്ടിയെ പീഡിപ്പിച്ചതായി ചോദ്യം ചെയ്യലിൽ വ്യക്തമായി.എന്നാൽ തന്റെ അറിവോടെയല്ല പീഡനം നടന്നതെന്ന നിലപാടിലായിരുന്നു കുട്ടിയുടെ മാതാവ്.

മജീസ്ട്രേറ്റിനു മുൻപാകെ മൊഴി രേഖപ്പെടുത്തിയ ശേഷം കുട്ടിയെ സംരക്ഷണത്തിനായി നിർഭയ ഹോമിലേക്ക് അയച്ചു.അതേ സമയം പോലിസിനെതിരെ ഇന്നലെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു .തിയ്യറ്റർ സന്ദർശിച്ച സംസ്ഥാന വനിത കമ്മീഷൻ ചെയർപേഴ്സണും,മന്ത്രി ശൈലജയും സ്പീക്കർ ഗ്രീരാമകൃഷണനും പോലീസിനെതിരെ രൂക്ഷ വിമർശനം നടത്തി. ഒപ്പം പ്രതിപഷകക്ഷി നേതാക്കളും പ്രതിഷേധം ശക്തമാക്കിയതോടെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ നീക്കം.

കേസ് മറച്ച് വെച്ചതിന് സസ്പെൻഷനിലായ ചങ്ങരംകുളം എസ് ഐ കെ.ജി ബേബിക്കെതിരെ പോക്സോ പ്രകാരം കേസെടുക്കും. സ്പെഷൽ ബ്രാഞ്ചിന്റെ ഭാഗത്തു നിന്നുണ്ടായ വിഴ്ചയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.ഇതിനെിടെ സംഭവും പുറത്തു കൊണ്ടുവന്ന ചൈൽഡ് ലൈൻ പ്രവർത്തകരെ കുടുക്കാൻ പോലീസ് ശ്രമിക്കുന്നതായി ആരോപണമുയർന്നു.. ഇതിന്റെ ഭാഗമായി പോലീസിനാണ് ദൃശ്യങ്ങൾ കൈമാറിയതെന്ന് തിയ്യറ്റർ ഉടമയിൽ നിന്ന് എഴുതി വാങ്ങിയെതന്നാണ് ആരോപണം.

error: Content is protected !!