ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​നു നേ​രെ മ​ഷി​യേ​റ്

ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​റി​നു നേ​രെ മ​ഷി​യേ​റ്. വ്യാ​ഴാ​ഴ്ച ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ മ​ഷി​യേ​റു​ണ്ടാ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ​ത്തും മ​ഷി പ​തി​ച്ചു.

ഐ​എ​ൻ​എ​ൽ​ഡി പ്ര​വ​ർ​ത്ത​ക​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ മ​ഷി​യെ​റി​ഞ്ഞ​തെ​ന്നാ​ണു സൂ​ച​ന. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സു​ര​ക്ഷാ​വ​ല​യം ദേ​ഭി​ച്ചാ​ണ് ഇ​യാ​ൾ മു​ഖ്യ​മ​ന്ത്രി​ക്ക​രി​കെ എ​ത്തി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

error: Content is protected !!