സന്തോഷ് ട്രോഫി ടീമിന് ഗംഭീര സ്വീകരണം:ഏപ്രില്‍ ആറ് വിജയദിനം

പതിനാലു വര്‍ഷത്തിനു ശേഷം കേരളത്തിനായി സന്തോഷ് ട്രോഫി കിരീടമുയര്‍ത്തിയ ടീമിന് ഗംഭീര സ്വീകരണമൊരുക്കി സര്‍ക്കാര്‍. ഏപ്രില്‍ ആറ് വിജയദിനമായി ആഘോഷിക്കാനും തീരുമാനിച്ചു. ആറിന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലായിരിക്കും ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കുക. കേരള ക്യാപ്റ്റന്‍ രാഹുല്‍ വി.രാജിനെയും കോച്ച് സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിനന്ദിച്ചു. . പതിനാലു വര്‍ഷത്തിനു ശേഷം കൈവരിച്ച ഈ വിജയത്തിലൂടെ ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് കേരളത്തിന്റെ ആധിപത്യം പുനഃസ്ഥാപിക്കാനായെന്നും ഗവര്‍ണര്‍ പറഞ്ഞു.

error: Content is protected !!