നിര്‍മാതാക്കള്‍ക്കെതിരെ വീണ്ടും സുഡുമോന്‍

തനിക്ക് നിര്‍മാതാക്കള്‍ നല്‍കിയത് യാത്രാ ചിലവടക്കം നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്ന് സുഡാനി ഫ്രം നൈജീരയയിലെ നായകന്‍ സാമുവല്‍ രേഖകള്‍ സഹിതം ഹാജരാക്കി പറയുന്നു. ഇതില്‍ അഭിനയത്തിനായി ചിലവഴിച്ചത് ഒരുലക്ഷം രൂപ മാത്രമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കരാര്‍ അടിസ്ഥാനത്തിലുള്ള വേതനം നല്‍കിയിട്ടുണ്ടെന്ന നിര്‍മാതാക്കളുടെ പ്രതികരണത്തിനു പിന്നാലെയാണ് കരാര്‍ രേഖകളും തനിക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്കുമായി സാമുവല്‍ ഇബിയോള റോബിന്‍സണ്‍ വീണ്ടും രംഗത്ത് വന്നത്.

മുന്‍പോസ്റ്റുകളില്‍ ഉന്നയിച്ച വംശീയ വിവേചന ആരോപണത്തില്‍ നിന്നും പിന്നോട്ടുപോയ സാമുവല്‍, തനിക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭ്യമാക്കാന്‍ കേരളീയര്‍ കൂടെ നില്‍ക്കണമെന്നും അഭ്യര്‍ഥിക്കുന്നു. മേല്‍പറഞ്ഞ തുകയ്ക്ക് അഭിനയിക്കാമെന്ന് സമ്മതിച്ചത് ഇതൊരു ചെറിയ സിനിമയാണെന്ന് മനസ്സിലായത് കൊണ്ടാണ്. ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്റെ ധാരണ തെറ്റാണെന്ന് മനസ്സിലായി.

കേരളത്തിന്റെ സൗന്ദര്യവും മനസ്സും അറിയണമെന്ന ആവശ്യം ഈ സിനിമയ്ക്ക പിന്നിലുണ്ടായിരുന്നു. എന്നാല്‍ ദുബായ്, ആഫ്രിക്ക അടക്കം സിനിമ പ്രദര്‍ശനത്തിനെത്തുന്നത് പിന്നീടാണ് അറിയുന്നത് കേരള സര്‍ക്കാരും പ്രേക്ഷകരും എനിക്കൊപ്പം നില്‍ക്കണമെന്നും സാമുവല്‍ കുറിപ്പില്‍ പറയുന്നു.എന്നാല്‍ സിനിമയില്‍ കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നല്‍കിയിരുന്നതായിട്ടാണ് നിര്‍മാതാക്കളുടെ വാദം. തീയറ്റര്‍ വഴി ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നും പിന്നീട് ഒരു തുക നല്‍കുമെന്നും അറിയിച്ചിരുന്നതായി നിര്‍മാതാക്കള്‍ പറയുന്നത്.

error: Content is protected !!