കതിരൂർ മനോജ് വധക്കേസ്: പി.ജയരാജൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി

കതിരൂർ മനോജ് വധക്കേസിൽ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ചാകും അപ്പീൽ പരിഗണിക്കുക.

സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് സിബിഐ യുഎപിഎ ചുമത്തിയതെന്ന് ആരോപിച്ച് ജയരാജൻ നൽകിയ അപ്പീൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു.

​മ​നോ​ജി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി. ​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രേ യു​എ​പി​എ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തിയാണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നത്. വ​ധ​ഗൂ​ഢാ​ലോ​ച​ന​യി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ജ​യ​രാ​ജ​നാ​ണെ​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

error: Content is protected !!