കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റില്‍ വീണ്ടും വിപണിയില്‍

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റിലാക്കി വിപണിയെലത്തിക്കുന്നതായി കണ്ടെത്തി. കൊച്ചി മരടില്‍ നഗരസഭാ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. മരടില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വീണ്ടും വിപണിയിലെത്തിയിരുന്നത്. ഈ വിവരം ഗോഡൗണില്‍ ജോലി ചെയുന്ന വനിതാ ജീവനക്കാര്‍ ഉള്‍പ്പെടയുള്ളവര്‍ നഗരസഭാ അധികൃതരോട് സമ്മതിച്ചു.

ചോക്കോവിറ്റ, മാര്‍ട്ടവിറ്റ തുടങ്ങിയ ചോക്ലേറ്റുകളും മില്‍ക്ക് പൗഡറുകളുമാണ് പുതിയ പായ്ക്കറ്റില്‍ വിപണിയത്തിക്കുന്നത്. ഇവ കുട്ടികള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കേസുമായി ബന്ധപ്പെട്ട നടപടികള്‍ നാളെ തന്നെ തുടങ്ങുമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ഈ കമ്പനികളുടെ പേരിലുള്ള ഭക്ഷ്യവസ്തുക്കള്‍ അതേ കമ്പനിയുടെ തന്നെ പുതിയ പായ്ക്കറ്റുകളിലാക്കിയാണ് വില്‍പ്പനയ്ക്ക് എത്തിക്കുക. നെട്ടൂര്‍ പിഡബ്ലിയു റോഡില്‍ സഹകരണ ബാങ്കിന് സമീപത്ത് സ്ഥിതി ചെയ്തിരുന്ന കാര്‍വര്‍ ഗോഡൗണിലാണ് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഇവ വീണ്ടും വിപണിയിലെത്തിച്ചിരുന്നത്.

ഇതിനെ സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരട് നഗരസഭാ അധ്യക്ഷ സുനില സിബിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. മില്‍ക്ക് ഉത്പന്നങ്ങള്‍, ആട്ട, മൈദ, ചോക്ലേറ്റ്, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി എന്നിവയാണ് പുതിയ പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്നതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി എന്‍ജിനീയര്‍ സ്ഥലെത്തത്തി ഗോഡൗണ്‍ പൂട്ടിച്ചു.

ഈ ഗോഡൗണിന്റെ ലൈസന്‍സ് തിരുവനന്തപുരം സ്വദേശി ശിവ സുബ്രഹ്മണ്യന്റെ പേരിലാണ്.

error: Content is protected !!