പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പാ തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വീണ്ടും വായ്പ തട്ടിപ്പ്. ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. മുംബൈയിലെ ചാന്ദ്‌നി പേപ്പേഴ്‌സ് എന്ന കമ്പനിയാണ് വായ്പ തട്ടിപ്പ് നടത്തിയത്. 9.9 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ബാങ്ക് സിബിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേ ശാഖയില്‍ നിന്നാണ് വിവാദ വ്യവസായി നീരവ് മോദിയും വായ്പ തട്ടിപ്പ് നടത്തിയത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയില്‍ നിന്നും വീണ്ടും തട്ടിപ്പുകളുടെ കഥപുറത്തു വരികയാണ്. മുംബൈയിലെ ചാന്ദ്‌നി പേപ്പേഴ്‌സ് എന്ന് കമ്പനിക്കതിരെയാണ് ഇത്തവണ പരാതി. ചാന്ദ്‌നി പേപ്പേഴ്‌സ് ഇന്ത്യന്‍ ബാങ്കുകളുടെ ശാഖകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള ലേറ്റര്‍ ഓഫ് അണ്ടര്‍ സ്റ്റാന്റിംഗ് 2017 ഏപ്രിലില്‍ പിഎന്‍ബിയില്‍ നിന്ന് നേടിയെടുത്തിരുന്നു. ഇതു ഉപയോഗിച്ച് എസ്‌ബിഐയുടെ മുംബൈയിലെ ശാഖയില്‍ ഒമ്പതു കോടി രൂപ വായ്പ എടുത്ത ശേഷം മുങ്ങിയെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് പിഎന്‍ബീ മുന്‍ ഡിജിഎം ഗോകുല്‍നാഥ് ഷെട്ടി, ചാന്ദ്‌നി പേപ്പേഴ്‌സ് ഉടമ മനോജ് ഹേമന്ത് എന്നിവര്‍ക്കതിരെയാണ് സിബിഐ കേസ് എടുത്തു.

നീരവ് മോദി കേസില്‍ നടന്ന അതേ ശൈലിയിലാണ് ഈ തട്ടിപ്പും നടന്നത്.എന്നാല്‍ ഈ തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കാന്‍ പി.എന്‍.ബി വക്താവോ ചാന്ദിനി പേപ്പര്‍ കമ്പനിയോ തയ്യാറായിട്ടില്ല. പി.എന്‍.ബി മുംബൈ ബ്രാഞ്ചില്‍ നിന്നും ആഭരണ വ്യാപാരി നീരവ് മോഡിയും സംഘവും,13000കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പുകള്‍ പുറത്തു വരുന്നത്.

error: Content is protected !!