ടൗണ്‍ സ്ക്വയറിന് മോദിയുടെ പേരിട്ടു എഴുപതുകാരന് ദാരുണാന്ത്യം

ബീഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ടൗണ്‍ സ്ക്വയറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ എഴുപതു വയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്ര യാദവ് ആണ് 50 ഓളം പ്രവര്‍ത്തകരുടം ആക്രമണമേറ്റ് മരിച്ചത്. ഹോക്കി സ്റ്റിക്കുകളും വാളുകളും ഉപയോഗിച്ചാണ് അക്രമി സംഘം ഇയാളെ ആക്രമിച്ചത്. ആക്രമികള്‍ മോട്ടോര്‍ സൈക്കിളിലാണ് എത്തിയതെന്നും രാമചന്ദ്രയുടെ മകന്‍ തേജ് നാരായണ്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു. ഉപതിരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ കരുത്തുകാട്ടാൻ ശ്രമിച്ച ആർജെഡി അനുയായികളാണു കൊലപാതകത്തിനു പിന്നിലെന്നു തേജ് നാരായൺ ആരോപിച്ചു. മോദി ചൗക്കിൽ മോദിയുടെ ചിത്രം വച്ചതിനു തന്റെ സഹോദരൻ രണ്ടുവർഷം മുൻപു കൊല്ലപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന പൗരനെന്ന നിലയില്‍ തന്‍റെ അച്ഛന്‍ ആ സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ വാളുകൊണ്ട് തലയില്‍ വെട്ടുകയായിരുന്നു. തന്‍റെ സഹോദരന്‍ ഇടപെട്ടെങ്കിലും ആവര്‍ അവനെയും ആക്രമിച്ചുവെന്നും തേജ് പറഞ്ഞു. രാഷ്ട്രീയ ജനതാ ദള്‍ പ്രവര്‍ത്തകരാണ് ആക്രമികള്‍. അവര്‍ പ്രധാനമന്ത്രിയെയാണ് അപമാനിച്ചതെന്നും തേജ് ആരോപിച്ചു. ആര്‍ജെഡിയ്ക്ക് മേല്‍ക്കൈ ഉള്ള പ്രദേശത്ത് മോഡി സ്ക്വയര്‍ എന്ന് പേരിട്ടതാണ് അവരെ ചൊടിപ്പിച്ചതെന്നും അയാള്‍ വ്യക്തമക്കി.

2016ലാണ് രാമചന്ദ്ര ടൗണ്‍ സ്ക്വയറിന് നരേന്ദ്ര മോദി ചൗക് എന്ന് പേരിട്ടത്. എന്നാല്‍ ലാലു പ്രസാദ് യാദവിന്‍റെ പേരാണ് ഇടേണ്ടതെന്ന വാദവുമായി ആര്‍ജെഡി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിലെത്തിച്ചിരുന്നു. രണ്ട് വര്‍ഷം മുമ്പ് സ്ഥലത്ത് മോദിയുടെ ചിത്രം പതിച്ചതിന് തന്‍റെ സഹോദരന്‍ കൊല്ലപ്പെട്ടിരുന്നുവെന്നും തേജ് നാരായണ്‍ പറഞ്ഞു.

error: Content is protected !!