മൂന്നാംമുന്നണി വേണ്ടെന്നു തൃണമൂല്‍ കോണ്‍ഗ്രസ്

മൂന്നാംമുന്നണി രൂപികരിച്ചാല്‍ ഉണ്ടായേക്കാവുന്ന കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം മുന്നണി വേണ്ടന്ന നിലപാട് വ്യക്തമാക്കിയത് . മൂന്നാംമുന്നണിയുടെ രൂപീകരണം ബിജെപി വിരുദ്ധവോട്ടുകള്‍ ചിതറിപ്പോകാന്‍ മാത്രമേ സഹായിക്കൂ. അവിശ്വാസപ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടാലും ചര്‍ച്ചാവേളയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ പ്രതിപക്ഷത്തിന് അവസരം ലഭിക്കുമെന്നുമാണ് വിലയിരുത്തല്‍

ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മുന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനിടയിലാണു തൃണമൂല്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കുന്നത്. മൂന്നാം മുന്നണി പ്രതിപക്ഷവോട്ടുകള്‍ ചിതറിപ്പോകാനേ സഹായിക്കൂ. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നില്ല. എല്ലാവരും ബിജെപിക്കെതിരെ ഒന്നിച്ചു നില്‍ക്കണം. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ഇതിന്‍റെ ഭാഗമാക്കാനാണു ശ്രമം. ബിജെപിയുടെ സഖ്യകക്ഷികളും ഇതിലേക്കു വരുമെന്നുംനേതാക്കള്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കുന്നതിനുവേണ്ടി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ചിരുന്നു. കോൺഗ്രസിനും ബിജെപിക്കുമെതിരായ ബദൽ രൂപീകരിക്കുകയാണു റാവു ലക്ഷ്യം വയ്ക്കുന്നത്.

error: Content is protected !!