മലപ്പുറത്ത് അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തി

മലപ്പുറത്ത് അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തി. മലപ്പുറം പത്തനാപുരം സ്വദേശിനി ആതിരയെയാണ് അച്ഛന്‍ പൂവത്തിക്കണ്ടി ചാലത്തിങ്ങല്‍ രാജന്‍ കുത്തിക്കൊന്നത്.22 കാരിയായ ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പൂര്‍ണ്ണ സമ്മതത്തോടെയയായിരുന്നില്ല വിവാഹം. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.വാക്കു തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തിയുമായി രാജന്‍ മകളെ കുത്തുകയായിരുന്നു. രാജനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

error: Content is protected !!