തളിപ്പറമ്പിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റ സംഭവം: 4 ബി.ജെ.പി പ്രവർത്തകർ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ SFI നേതാവ് ഞാറ്റു വയലിലെ എൻ.വി. കിരണിന് കുത്തേറ്റ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. മുള്ളൂർ സ്വദേശി എം.ജയൻ, മുരിയാത്തോട്ടെ രാജേഷ് ചോറ, കൂവേരി ആലത്തട്ടയിലെ പി. അക്ഷയ്, പി.അജേഷ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. നാല് പേരും ബി.ജെ.പി പ്രവർത്തകരാണ്. തൃച്ചംബരത്തെ ഉത്സവ സ്ഥലത്ത് പുലർച്ചെ നാലിനായിരുന്നു സംഭവം.

പഴയങ്ങാടി താവത്തെ ബാറിൽ ജീവനക്കാരെ അക്രമിച്ച് പണം തട്ടിയ ശേഷമാണ് തൃച്ചംബരത്തെത്തിയതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ബാർ ജീവനക്കാരെ അക്രമിച്ചതിൽ കണ്ണപുരം പോലീസും കേസെടുത്തിട്ടുണ്ട്.

നെഞ്ചിനും കാലിനും കുത്തേറ്റ കിരണിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി.

error: Content is protected !!