ഷുഹൈബ് വധം: പ്രതികളെ തിരിച്ചറിഞ്ഞു

അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡിലാണ് ഇവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞത്. ആകാശ് തില്ലങ്കേരിയേയും റിജില്‍ രാജിനേയുമാണ് തിരിച്ചറിഞ്ഞത്. ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരടക്കം മൂന്ന് സാക്ഷികൾ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ എത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.

കണ്ണൂരിലെ എടയന്നുര്‍ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

error: Content is protected !!