ഷുഹൈബ് വധം; പ്രതികളെ പുറത്താക്കുമെന്ന് സി.പി.ഐ.എം

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകം സി പി ഐ എമ്മിനെ വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. കൊലപാതകത്തിനെതിരെ കേരളത്തിലാകെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നടപടിക്കോരുങ്ങി സി പി ഐ എം. ഷുഹൈബ് വധത്തില്‍ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സിപിഐഎം. ഇവരെ പുറത്താക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തില്‍ പാര്‍ട്ടി സമ്മേളനത്തിന് ശേഷം നടപടിയുണ്ടാകും. ഇതു സംബന്ധിച്ച നിര്‍ദേശം ജില്ലാ നേതൃത്വത്തിനു പാര്‍ട്ടി സംസ്ഥാന നേതൃത്വം നല്‍കിയിട്ടുണ്ട്.

സമ്മേളനം നടക്കുന്ന വേളയില്‍ നടപടിയെടുത്താല്‍ വലിയ ചര്‍ച്ചയായി മാറുമെന്ന ഭയമാണ് നടപടി വൈകിപ്പിക്കുന്നതിന് പിന്നിലെ കാരണം. ശുഹൈബിനെ വധിച്ച സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്നാണ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നത്.

പക്ഷേ സംസ്ഥാന നേതൃത്വം നേരിട്ട് പ്രതി ചേര്‍ക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം ചാര്‍ത്തിയ സംഭവമായിട്ടാണ് ശുഹൈബ് വധത്തെ സംസ്ഥാന നേതൃത്വം കാണുന്നത്.

You may have missed

error: Content is protected !!