എയര്‍ടെല്‍ പരസ്യത്തിലെ യുവസുന്ദരി ഇനി നായിക

ബംഗളൂരു : എയര്‍ടെല്‍ പരസ്യത്തിലെ യുവസുന്ദരി നായികയായി സിനിമാപ്രവേശനത്തിന്. പ്രേക്ഷകമനം കവര്‍ന്ന യുവമോഡല്‍ സാഷ ചേത്രി തെലുങ്ക് സിനിമയില്‍ നായികയായെത്തുന്നു. പ്രമുഖ സംവിധായകന്‍ സായ്കിരണ്‍ അദിവിയുടെ പുതിയ ചിത്രത്തിലൂടെയാണ് സാഷയുടെ തെലുങ്ക് സിനിമാ പ്രവേശനം.

യുവാക്കളെ മുന്‍നിര്‍ത്തിയൊരുക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികയെ തേടുന്നതിനിടയിലാണ് സായ്കിരണ്‍ സാഷയെ നിശ്ചയിക്കുന്നത്. എയര്‍ടെല്‍ പരസ്യത്തിലൂടെ സാഷ പ്രേക്ഷകര്‍ക്ക് സുപരിചിതയാണെന്നതും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായി.

കെരിന്ത എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെയാണ് സായ്കിരണ്‍ പുതിയ ചലച്ചിത്രസംരംഭവുമായി എത്തുന്നത്. യുവാക്കളെ ത്രസിപ്പിക്കുന്നതായിരിക്കും ചിത്രമെന്നാണ് വിവരം.

സാഷ ഓഡിഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ സംവിധായകന്‍ ഈ യുവമോഡലിനെ നിശ്ചയിക്കുകയായിരുന്നു. നേരത്തേ കട്ടി ബട്ടിയെന്ന ഹിന്ദി ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ചെറിയൊരു രംഗത്തില്‍ സാഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

error: Content is protected !!