ശുഹൈബ് വധം: ഒരാൾകൂടി അറസ്റ്റിൽ

ശു​ഹൈ​ബ് വധ കേസിൽ കൊ​ല​യാ​ളി സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്ന ക​ണ്ണൂ​ർ തി​ല്ല​ങ്കേ​രി സ്വ​ദേ​ശി ജി​തി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി.

എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത് (24), കെ. ​അ​ഖി​ൽ (24), ടി.​കെ. അ​ഷ്ക​ർ (25) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​ർ​ണാ​ട​ക​യി​ലെ വീ​രാ​ജ്പേ​ട്ട​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ അ​ൻ​വ​ർ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​ക​ൾ ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ തി​ല്ല​ങ്കേ​രി​യി​ലെ ആ​കാ​ശ്, റി​ജി​ൻ രാ​ജ് എ​ന്നി​വ​രെ നേ​ര​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ 12 ന് ​രാ​ത്രി 11 ഓ​ടെ എ​ട​യ​ന്നൂ​ർ തെ​രൂ​രി​ലെ ത​ട്ടു​ക​ട​യി​ൽ​നി​ന്നും ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ശേ​ഷം ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

You may have missed

error: Content is protected !!