തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണം ,വിജിലന്‍സ്

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ്. വലികുളം-സീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലന്‍സ് എസ്.പി കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്. തോമസ് ചാണ്ടിയുടെ നിയമലംഘനം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട നിയമലംഘനങ്ങളിന്മേല്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരിവിട്ടിരുന്നു. കേസെടുക്കണമെന്ന ശുപാര്‍ശ കോട്ടയം കോടതിയില്‍ നാളെ വിജിലന്‍സ് നല്‍കും.

error: Content is protected !!