ലക്ഷങ്ങളുടെ തട്ടിപ്പ്; കണ്ണൂരില്‍ സ്‌ത്രീ പിടിയില്‍

പലരില്‍ നിന്നായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സത്രീ കണ്ണൂരില്‍ പോലീസ് പിടിയിലായി. അഴീക്കോട്‌ മൂന്നു നിരത്ത് സ്വദേശിയായ റീത്തയാണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നും തട്ടിപ്പ് നടത്തി ഒളിവില്‍ പോയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റീത്തയെ വളപട്ടണം പോലീസ് വിദഗ്ദമായി വലയിലാക്കിയത്.

മകളുടെ കല്യാണ ആവശ്യത്തിനു എന്ന വ്യാജേനെ ജ്വല്ലറിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണ്ണ ആഭരണങ്ങള്‍ റീത്ത വാങ്ങിയിരുന്നു. ഒരു ലക്ഷം രൂപ കൊടുത്ത് ബാക്കി ക്രെഡിറ്റ് ആയി പറഞ്ഞാണ് സ്വര്‍ണ്ണം വാങ്ങിയത്. അതേ ദിവസം തന്നെ ഉരുപ്പടികള്‍ മുഴുവനായി ജ്വല്ലറിക്ക് സമീപം തന്നെയുള്ള സ്വര്‍ണ്ണ വില്‍പ്പന കേന്ദ്രത്തില്‍ വില്‍ക്കുകയും പണം വാങ്ങി മുങ്ങുകയുമായിരുന്നു. ഈ കേസില്‍ അന്വേഷണം നടകുന്നതിനിടെ സമാനമായ മൂന്നു കേസുകള്‍ കൂടി ഇതേ പ്രതിയില്‍ ചേര്‍ക്കപ്പെട്ടു.

ബര്‍ണശ്ശേരി,കണ്ണൂര്‍, അരോളി എന്നിവിടങ്ങളില്‍ നിന്നായി രണ്ട് സ്ത്രീകളില്‍ നിന്നും ഒരു ഓട്ടോ ഡ്രൈവറില്‍ നിന്നുമായി എഴുപത് ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസുകള്‍. കാഞ്ഞങ്ങാട് സ്ഥലം എടുത്ത് റിസോര്‍ട്ട് തുടങ്ങാം എന്ന വ്യാജേനെ ആയിരുന്നു തട്ടിപ്പ് നടത്തിയത്.

പ്രതിയെ കുറിച്ച് സൂചന കിടിയതിന്റെ അടിസ്ഥാനത്തില്‍ പിലാത്തറയില്‍ സ്ഥലം വില്‍ക്കാന്‍ എന്ന വ്യാജേനെ റീത്തയെ വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി, എ.എസ്.ഐ കുഞ്ഞിരാമന്‍, എസ്.സി.പി.ഓ ശ്രീകുമാര്‍, സിപിഒ മഹിത എന്നിവരടങ്ങിയ സംഘമാണ് വിദഗ്ദമായ നീക്കത്തിലൂടെ റീത്തയെ വലയിലാക്കിയത്.

error: Content is protected !!