ഗാന്ധി വധം പുനരന്വേഷണ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പുനരന്വേഷണ സാധ്യത ഇല്ലെന്നായിരുന്നു സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി അമരീന്ദര്‍ ശരണ്‍ നൽകിയ റിപ്പോര്‍ട്ട്. ഗാന്ധിജിയുടെ ദേഹത്ത് പതിച്ച എല്ലാ ബുള്ളറ്റുകളും നാഥൂറാം ഗോഡ്സേയുടെ തോക്കിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ്.

ഇതിൽ ഇനി മറ്റൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ല. ഗാന്ധിവധത്തിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിശോധിക്കും.

error: Content is protected !!