കണ്ണൂരില്‍ എ ടി എം തട്ടിപ്പ്

കണ്ണൂര്‍ നഗരത്തിലെ എസ് ബി ഐ സൗത്ത്ബസാര്‍ ബ്രാഞ്ചിലെ എ ടി എംമ്മിലാണ് തട്ടിപ്പ് നടന്നത്. ഹരിയാന സ്വദേശി ഷക്കില്‍ എന്നയാളുടെ അക്കൗണ്ടിൽ നിന്നും 40000 രൂപയാണ് കവര്‍ന്നത്.പണം പിന്‍വലിച്ചത് ശ്രദ്ധയില്‍പെട്ട ഷക്കില്‍ ഹരിയാന ബ്രാഞ്ചില്‍ പരാതി നല്‍കി.ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് ഇക്കഴിഞ്ഞ 27ന് കണ്ണൂര്‍ സൗത്ത്ബസാര്‍ ബ്രാഞ്ചിലെ എ ടി എമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തിയത് .തുടര്‍ന്ന് കണ്ണൂര്‍ എസ് ബി ഐ സൗത്ത്ബസാര്‍ മാനേജര്‍ പോലീസില്‍ പരാതി നല്‍കി.കണ്ണൂര്‍ ടൌണ്‍ പൊലീസിനാണ് അന്വേഷണ ചുമതല.

രണ്ട് യുവാക്കള്‍ ചേര്‍ന്ന് പണം പിന്‍വലിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാവുന്നുണ്ട് ,ആളുകള്‍ പണം പിന്‍വലിക്കുമ്പോള്‍ പുറത്ത് കാത്ത്നിന്നശേഷം പരിസരം നിരിഷിക്കുന്നതും തുടര്‍ന്ന് എ ടിഎം കൌണ്ടറില്‍ കയറി പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആദ്യശ്രമം പരാജയപെടുന്നു.തുടര്‍ന്ന് മറ്റുളവര്‍ പണം എടുത്ത ശേഷം വീണ്ടും ശ്രമം തുടരുകയും .പണം പിന്‍വലിക്കുകായും ചെയുന്നു.ചുവപ്പും നീലയും നിറമുള്ള ഷര്‍ട്ട് ധരിച്ച ഒരാളും ,കറുപ്പും മഞ്ഞയും നിറമുള്ള ടിഷര്‍ട്ട് ധരിച്ച മറ്റൊരാളുമാണ് തട്ടിപ്പ് നടത്തുന്നത്.

എ ടി എം ഉപയോഗിച്ചല്ല ഇവര്‍ പണം പിന്‍വലിക്കുന്നത് എന്നാണ് പോലീസിന്‍റെ പ്രാഥമീക നിഗമനം .വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ സമാന സംഭവങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്‌ പോലീസ്.തട്ടിപ്പ് നടത്തിയത് അന്യ സംസ്ഥാന തൊഴിലാളികള്‍ അണോ എന്നും സംശയമുണ്ട്‌.

വീഡിയോ കാണാം….
https://youtu.be/Nbz1kvQ1kGM

error: Content is protected !!