കണ്ണൂരിന് അഭിമാനം : വളപട്ടണം സ്റ്റേഷന് ഒന്നാം സ്ഥാനം

കണ്ണൂരിന് അഭിമാനമായാണ് വളപട്ടണം പോലീസ് സ്റ്റേഷൻ അഭിമാനനേട്ടം സ്വന്തമാക്കിയത്.സംസ്ഥാനത്തെ മികച്ച സ്റ്റേഷനുകളിൽ ഒന്നാം സ്ഥാനവും ,രാജ്യത്ത് ഒൻപതാം സ്ഥാനവുമാണ് നേടിയത്.രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷ നുകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന അവാര്‍ഡിൽ കേരളത്തിൽ വളപട്ടണം സ്റ്റേഷൻ ഒന്നാമതായത്.

കേസുകൾ തീർപ്പാക്കുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലുമുള്ള വേഗത, പൊതുജനങ്ങളോടുള്ള പെരുമാറ്റം, ക്രമസമാധാന പാലനം തുടങ്ങി അൻപത് മാനദ്ധ ണ്ടങ്ങൾ വിലയിരുത്തിയാണ് അവാർഡിന് പരിഗണിച്ചത്.

പൊതു ജനങ്ങളില്‍ നിന്നടക്കമുള്ള വിവര ശേഖരണത്തിന് ശേഷമാണ് വളപട്ടണം സ്റ്റേഷനെ തിരഞ്ഞെടുത്തത്. പോലീസിന്റെ ജനകീയ മുഖവും പ്രവര്‍ത്തനവുമെല്ലാം കണക്കിലെടുത്താണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വളപട്ടണത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പോലീസിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങളും വിവരങ്ങളും കൂടാതെ സ്റ്റേഷനിലെത്തിയ പരാതിക്കാരോടും ഉദ്യോഗസ്ഥന്മാര്‍ പോലീസിനെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

1905 ല്‍ സ്ഥാപിതമായ  വളപട്ടണം പോലീസ് സ്റ്റേഷനില്‍ നിലവില്‍ മുപ്പത്തി എട്ടാമത്തെ CI ആയി എ കൃഷണന്‍ സേവനമനുഷ്ട്ടിക്കുന്നു. നൂറ്റി നാല്‍പത്തി നാലാമത്തെ എസ് ഐ ആയിട്ടുള്ള ശ്രീജിത്ത് കൊടേരി യാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌.

ജനകീയ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മണല്‍ മാഫിയക്കെതിരെയും വളപട്ടണം പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ തോതിലുള്ള ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പുതിയ തെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് വളപട്ടണം പോലീസ് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയിരുന്നു.

സാമൂഹ്യ ദ്രോഹികള്‍ക്കെതിരെയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അക്രമ രാഷ്ട്രീയത്തിനെതിരെയും കൈക്കൊണ്ട ചില നിലപാടുകള്‍ വളപട്ടണം പോലീസിനു ജനകീയ മുഖം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം മുന്‍പ് ശ്രീജിത്ത്‌ കൊടേരി ചുമതലയേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന വളപട്ടണം സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറ്റിയ പ്രവര്‍ത്തനങ്ങളായിരുന്നു പിന്നീടുണ്ടായത്.

ഉത്സവ സമയങ്ങളില്‍ സ്ഥിരം രാഷ്ട്രീയ അക്രമങ്ങളില്‍ അവസാനിക്കുമായിരുന്ന പരിപാടികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി സമാധാന പരമായി നടക്കുന്നത് വളപട്ടണം പോലീസിന്‍റെ ആത്മാര്‍ഥമായ ഇടപെടല്‍ കൊണ്ട് മാത്രമാണ്. ഓണം, പെരുന്നാള്‍, ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ പരിപാടികളില്‍ നിര്‍ധനരും പാവങ്ങളുമായവരെ സഹായിക്കാന്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സി ഐ എ കൃഷ്ണനും മറ്റു പോലീസ് ഉദ്യോഗസ്ഥരും മുന്‍ നിരയില്‍ ഉണ്ടാവാറുണ്ട്.

error: Content is protected !!