പാനൂരില്‍ പൂട്ടിയിട്ട വീട്ടിൽ നിന്നും ബോംബ് ശേഖരം കണ്ടെത്തി

പാനൂരിനടുത്ത് സെൻട്രൽ എലാങ്കോട്ട് നിന്നാണ് പൂട്ടിയിട്ട വീട്ടിൽ നിന്നും ബോംബ് ശേഖരം കണ്ടെത്തിയത്.ഒന്‍പത് ബോംബുകളാണ് കണ്ടെടുത്തത്.വാണിയങ്കണ്ടി അബ്ദുൽ റഹ്മാന്റെ 20 വർഷത്തോളമായി പൂട്ടിയിട്ട വീട്ടിൽ നിന്നാണ് വീട് വൃത്തിയാക്കാനുള്ള ശ്രമത്തിനിടയിലാണ് ബോംബുകൾ കണ്ടത്.അടുക്കള ഭാഗത്തെ തട്ടിൻപുറത്ത് ബിഗ് ഷോപ്പർ ബേഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.

വീട്ടുകാർ വിവരം നൽകിയതനുസരിച്ച് പാനൂർ പൊലീസ് സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.ബോംബുകൾ അടുത്ത കാലത്ത് നിർമ്മിച്ചതും ഉഗ്രസ്ഫോടകശേഷിയുമുള്ള താണെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!