എം ബി എ പഠിക്കാൻ രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റി ശിവ് നാദര്‍; പുതിയ ബാച്ചിലേക്കു അഡ്മിഷൻ ആരംഭിച്ചു.

കൊച്ചി: രാജ്യത്തെ പ്രമുഖ സർവകലാശാലയായ ശിവ് നാദര്‍ യൂണിവേഴ്‌സിറ്റിയിൽ 2019 ബാച്ചിലേക്കുള്ള എംബിഎ പ്രോഗ്രാം പ്രവേശന നടപടികള്‍ ആരംഭിച്ചു. ജൂലൈയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് എന്റര്‍പ്രിനര്‍ഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം നടത്തുന്നത്. മാനേജ്‌മെന്റ് സ്റ്റഡീലില്‍ ബാച്ചിലര്‍ കോഴ്‌സും ഡോക്ടറല്‍ പ്രോഗ്രാമും സ്‌കൂളില്‍ നല്‍കുന്നുണ്ട്. താല്പര്യമുള്ളവര്‍ www.snu.edu.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്ന അപേക്ഷാ ഫോമില്‍ മാര്‍ച്ച് 15ഓടെ ഓണ്‍ലൈനായി അപേക്ഷിക്കണം.

ശിവ് നാദര്‍ യൂനിവേഴ്‌സിറ്റിയുടെ സ്കോളർഷിപ്പുകൾ ഏറെ പ്രശസ്തമാണ്. തെരഞ്ഞെടുക്കപ്പെടുന്ന 2019- 21 ബാച്ച് എം ബി എ വിദ്യാര്‍ഥികള്‍ക്ക് വാര്‍വിക് യൂനിവേഴ്‌സിറ്റിയില്‍ (ലണ്ടന്‍) പഠിക്കാന്‍ 2.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നൽകി വരുന്നു യൂണിവേഴ്സിറ്റി. 2019- 21 എം ബി എ ബാച്ചിനായി യൂണിവേഴ്‌സിറ്റി രണ്ട് പുതിയ പദ്ധതികള്‍ പരിചയപ്പെടുത്തുന്നുണ്ട്. ഗ്ലോബര്‍ ഇമ്മേര്‍ഷന്‍ പ്രോഗ്രാം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയാണ് സവിശേഷ പദ്ധതികള്‍.

ഗ്ലോബല്‍ ഇമ്മേര്‍ഷന്‍ പ്രോഗ്രാം വഴി എംബിഎ വിദ്യാര്‍ഥികള്‍ക്ക് മൂന്നാഴ്ച ലോകപ്രശസ്തമായ വാര്‍വിക് യൂനിവേഴ്‌സിറ്റിയില്‍ മൂന്നാഴ്ച പഠിക്കാന്‍ അവസരമുണ്ട്. ആഗോളതലത്തില്‍ എംബിഎ പഠനത്തില്‍ ആദ്യ 20 റാങ്ക് നേടിയ സ്ഥാപനമാണ് ലണ്ടനിലെ വാര്‍വിക് യൂനിവേഴ്‌സിറ്റി. വിദ്യാര്‍ഥികള്‍ക്ക് അന്തര്‍ദേശീയ അവസരവും അനുഭവം ലഭ്യമാക്കും വിധം രൂപപ്പെടുത്തിയ പദ്ധതിയാണിത്. ആഗോള പരിചയം കൈവരിക്കാനും അവസരം തുറക്കാനും പ്രോഗ്രാം വിദ്യാര്‍ഥികളെ സഹായിക്കും. മികച്ച ഫാക്കല്‍റ്റി, ഗസ്റ്റ് ലക്‌ചേഴ്‌സ്‌സ്, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര പഠനാനുഭവം സമ്മാനിക്കും. ട്യൂഷന്‍ ഫീ, താമസച്ചെലവുകള്‍ എന്നിവ യൂനിവേഴിറ്റി വഹിക്കും. 2.5 ലക്ഷം രൂപയാണ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി നീക്കിവെച്ചത്. മെറിറ്റ് സ്‌കോളര്‍ഷിപ്പ്

മികവുറ്റ വിദ്യാര്‍ഥികള്‍ക്ക് ഉന്നത ഗുണനിലവാരമുള്ള പഠനം യൂനിവേഴ്‌സിറ്റി ഫീസിളവോടെ സാധ്യമാക്കുന്നു. ട്യൂഷന്‍ ഫീസിന്റെ 80 ശതമാനം വരെ ഇങ്ങനെ ലഭിക്കും.

മികച്ച മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ രൂപപ്പെടുത്താനും അവസരം ഒരുക്കാനുമുള്ള നിരന്തര പരിശ്രമത്തിലാണ് മാനേജ്‌മെന്റ്. വിദ്യാര്‍ഥികള്‍ക്ക് മുന്‍നിര കരിക്കുലവും ആഗോള അനുഭവവും നല്‍കുന്നതില്‍ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ എല്ലാ പ്രോഗ്രാമുകളും മികച്ച അക്കാദമിക പരിചമുള്ള അധ്യാപകരാണ് രൂപകല്പന ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ഉന്നതമായ പഠനാനുഭവം നല്‍കാനും തൊഴില്‍ രംഗത്ത് പ്രാവീണ്യമുള്ളവരാക്കാനും സഹായിക്കും വിധമാണ് കരിക്കുലം രൂപപ്പെടുത്തിയതെന്നും സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് ഡയരക്ടര്‍ ഡോ. ശുബ്രോ സെന്‍ പറഞ്ഞു.

സവിശേഷതകള്‍

4 ബി എം എസിലും എംബിഎയും 60 സീറ്റുകള്‍ വീതം

  • 4 ബാച്ച്‌ലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ബിഎംഎസ്):

യോഗ്യത:  പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക്, എസ് എന്‍ യു സാറ്റ്,

അക്കാദമിക് പ്രൊഫിഷ്യന്‍സി ടെസ്റ്റ്.

  • 4 ഗ്ലോബല്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്്‌ട്രേഷന്‍ (എംബിഎ)

യോഗ്യത: 50 % മാര്‍ക്കോടെ ബാച്ച്‌ലര്‍ ഡിഗ്രി / അംഗീകൃത സര്‍വകലാശാലകളില്‍

നിന്ന് തത്തുല്യമായ സി ജി പി എ.

ഫൈനല്‍ പരീക്ഷാ ഫാലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

താഴെ പറയുന്ന ടെസ്റ്റുകളിലൊന്നിലെ മാര്‍ക്ക്

സി എ റ്റി 2018, എന്‍ എം എ ടി 2018, എക്‌സാറ്റ് 2019, സി എം എ റ്റി 2019,

ജി മാറ്റ് സ് കോര്‍ / എസ് മാറ്റ് ടെസ്റ്റില്‍ ഹാജരാകുക.

  • 4പിഎച്ച്ഡി ഇന്‍ മാനേജ്‌മെന്റ്

യോഗ്യത: ഏതെങ്കിലു വിഭാഗത്തില്‍ പി ജി (മിനിമം 60% മാര്‍ക്ക്) അല്ലെങ്കില്‍ തത്തുല്യ

സിജിപിഎ.

താഴെ പറയുന്നവയിലെ സ്‌കോര്‍

യു ജി സി, അല്ലെങ്കില്‍ സിഎസ്‌ഐആര്‍ സംഘടിപ്പിക്കുന്ന ജെ ആര്‍ എഫ്/

ലക്ചര്‍ഷിപ്പ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പരീക്ഷ

ജിമാറ്റ്, കാറ്റ്, എക്‌സാറ്റ്, മാറ്റ്, എടിഎംഎ, എന്‍മാറ്റ്, ഗേറ്റ്, ജിആര്‍ഇ.

എസ് എം ഇ സംഘടിപ്പിച്ച റിസര്‍ച്ച് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്

ഫുള്‍ടൈം പി എച്ച് ഡി സ്‌കോളേഴ്‌സിന് നാലു വര്‍ഷത്തേക്ക് പ്രതിമാസം 35,000 രൂപ സ്റ്റൈപ്പന്റ്

എല്ലാ പ്രോഗ്രാമുകള്‍ക്കും എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍

സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പിന്റെ ഉപദേശക സമിതി ശിവ നാദര്‍ യൂണിവേഴ്‌സിറ്റി, ഹാവാര്‍ഡ് ബിസിനസ് സ്‌കൂള്‍, ദാ ഹാസ് സ്‌കൂള്‍ ഓഫ് ബിസിനസ്, യു സി ബെര്‍ക്‌ലി, ഐഐഎം കല്‍ക്കട്ട എന്നിവിടങ്ങളിലെ സമുന്നതരായ ഫാക്കല്‍റ്റികള്‍ ഉള്‍പ്പെടുന്നു. അവരില്‍ പ്രധാനപ്പെട്ടവര്‍ ഇവരാണ്:

1. ഡോ. ശ്രീകാന്ത് ദത്തര്‍

കോസ്റ്റ് മാനേജ്‌മെന്റ് ഉള്‍പ്പെടെ മാനേജ്‌മെന്റ് കണ്‍ട്രോള്‍ രംഗത്ത് വിദഗ്ധനായ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍. ഇപ്പോള്‍ ഹാവാര്‍ഡ് ബിസിനസ് സ്‌കൂളില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പ്രഫസറാണ്.

2. പ്രൊഫ. ശേഖര്‍ ചൗധുരി

ഐ.ഐ.എം കല്‍ക്കട്ട മുന്‍ ഡയറക്ടറും ശിവ് നാദര്‍ യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് സ്ഥാപക ഡയറക്ടറുമാണ്. ഇന്‍ഡസ്ട്രി രംഗത്തും അക്കാദമിക മേഖലയിലും 40 വര്‍ഷത്തിലേറെ അനുഭവസമ്പത്തിന്റെ ഉടമയാണ്.

3. ഡോ. ഋഷികേശ് കൃഷ്ണന്‍

സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡി ഓഫ് ഇന്ത്യ, പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റി, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐഎസ്ബി) ഹൈദരാബാദ് എന്നീ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് സ്‌കോളറാണ്. 2007-10ല്‍ ഐഐഎംബിയില്‍ യമുന രാഘവന്‍ ചെയര്‍ ഇന്‍ എന്റര്‍പ്രണര്‍ഷിപ്പ് ആയിരുന്നു.

4. പ്രഫ. ഗോവിന്ദരാജന്‍ എസ്

പ്രാക്‌സിസ് ബിസിനസ് സ്‌കൂളില്‍ ഡീന്‍ ആയിരുന്നു. അതിനു മുമ്പ് ഭുവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (1989 -2005) പ്രഫസറായി. 2003 വൈദ്യുതി ആക്ടുമായി ബന്ധപ്പെടുത്തി ഗ്രാമപ്രദേശങ്ങളിലെ റവന്യു പിരിവിനായി നൂതന പദ്ധതി തയ്യാറാക്കാന്‍ നേതൃത്വം നല്‍കി. ലോകബാങ്ക് ഉള്‍പ്പെടെ അംഗീകാരം നേടുകയും ചെയ്തു.

എം ബി എ പ്രോഗ്രാം ഗ്രാജ്വേറ്റ് ബിരുദധാരികള്‍ ഐടിസി, വോള്‍ട്ടാസ്, ക്യാപിറ്റല്‍ മൈന്‍ഡ്, റിയല്‍ടൈം ഡാറ്റാ സര്‍വീസസ്, തുടങ്ങിയ വിഖ്യാത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന പരിചയം ലഭിച്ചിരിക്കും.

വാര്‍വിക് യൂനിവേഴ്‌സിറ്റിയില്‍ (ലണ്ടന്‍) പഠിക്കാന്‍ 2.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും യൂണിവേഴ്സിറ്റി നൽകുന്നു.

വിശദമായ വാർത്ത വായിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

error: Content is protected !!