എനിക്ക് രാഷ്ട്രീയമില്ല ; നിലപാട് ആവർത്തിച്ച് മോഹൻലാൽ
തനിക്ക് രാഷ്ട്രീയമില്ലെന്ന മുൻനിലപാട് ആവർത്തിച്ച് വ്യക്തമാക്കി നടൻ മോഹൻലാൽ. എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്മഭൂഷൺ പുരസ്കാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്നും ലാൽ കൂട്ടിച്ചേർത്തു. തലസ്ഥാനത്ത് പദ്മ പുരസ്കാരം സ്വീകരിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രഭുദേവ, മാമൻ ചാണ്ടി, കെ.ജി.ജയൻ എന്നിവരുൾപ്പെടെ 56 പേർക്കാണ് ഇന്ന് പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തത്. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി ആകുന്നതായുള്ള വാർത്തകൾ ഉയർന്ന് കേട്ടിരുന്നു.എന്നാൽ പിന്നീട് ഇദ്ദേഹം തന്നെ മത്സരിക്കുന്നില്ല എന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമായത്.ഇതിന് ശേഷമാണ് തന്റെ പഴയ നിലപാട് ഇന്ന് വീണ്ടും ലാൽ ആവർത്തിച്ചത്.