കുമ്പള പോലിസ് സ്റ്റേഷൻ്റെ മേൽക്കൂര അടർന്ന് വീണു

കാസർഗോഡ് കുമ്പള പോലിസ് സ്റ്റേഷൻ്റെ മേൽക്കൂര അടർന്ന് വീണു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥർ അൽഭുതകരമായി രക്ഷപെട്ടു. സ്റ്റേഷൻ്റെ കാലപഴക്കവും ശക്തമായ മഴയും ആണ് അപകടത്തിന് കാരണമായത്.
രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. ഈ-പോസ് ഉൾപെടെ ഉള്ള ഉപകരണങ്ങളും ഫർണിച്ചറുകളും തകർന്നു. രാത്രി സമയം ആയതിനാൽ കൂടുതൽ ജീവനക്കാർ ഇല്ലാത്തത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചു .

error: Content is protected !!