കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അറിയിപ്പ്

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ എം എ ഭരതനാട്യം പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് പ്രസ്തുത കോളേജിൽ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുള്ള   അവസാന തീയതി ജൂൺ 30.

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം പി ഇ എസ്‌ (സി ബി സി എസ് എസ്- റെഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 21.06.2024 മുതൽ 24.06.2024 വരെയും പിഴയോടുകൂടെ 25.06.2024 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

  • 2024 ജൂൺ 19 ന് ആരംഭിക്കുന്ന സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്)- ഏപ്രിൽ 24 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

  • സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ  20/06/2024ന് ആരംഭിക്കുന്ന ന്യൂ ജനറേഷൻ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള എം എസ് സി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ്)  ഏപ്രിൽ 2024  പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ  വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

  • സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം എ ഹിന്ദി, ഇംഗ്ലീഷ്, അറബിക്, എക്കണോമിക്സ്, ഡവലപ്മെൻറ് എക്കണോമിക്സ്, എംകോം, (മേഴ്‌സി ചാൻസ്  – 2014 to 2019 അഡ്മിഷൻ), എം എ ഹിന്ദി, ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിസ്റ്ററി, ഫിലോസഫി, കന്നഡ, ഭരതനാട്യം, ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ, അപ്ലൈഡ് എക്കണോമിക്സ്, ഡെവലപ്മെൻറ് എക്കണോമിക്സ്, എക്കണോമിക്സ്, ഗവേർണൻസ് & പൊളിറ്റിക്സ്‌, സോഷ്യൽ സയൻസ്, എം ടി ടി എം (ന്യൂ ജെൻ), എംകോം, എം എസ് ഡബ്ല്യു (R/I/S – 2020 അഡ്മിഷൻ മുതൽ), പബ്ലിക് പോളിസി & ഡെവലപ്പ്മെന്റ്, സോഷ്യൽ എന്റർപ്രണര്ഷിപ്പ്‌ & ഡെവലപ്പ്മെന്റ്, ഡിസെൻട്രലൈസഷൻ & ലോക്കൽ ഗവേർണൻസ്  (2022 അഡ്മിഷൻ മുതൽ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

നാലാം സെമസ്റ്റർ ബി കോം ഡിഗ്രി ഏപ്രിൽ 2024, പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ  19  മുതൽ ജൂൺ 25    വരെ അതാതു കോളേജുകളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.                                                                                                                                   പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു

2024 ജൂൺ 18 നു വിവിധ കോളേജുകളിൽ നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ യൂ ജി/ പി ജി ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു. ജൂൺ 18 നു നടക്കേണ്ടിയിരുന്ന യൂ ജി ഡിഗ്രി പ്രായോഗിക പരീക്ഷകൾ ജൂൺ 25 ലേക്കാണ് മാറ്റിയത്. പി ജി പ്രായോഗിക പരീക്ഷകളിൽ സുവോളജി (ന്യൂ ജൻ അടക്കം) ജൂൺ 26 നും, ഫിസിക്സ് ജൂൺ 19 നും നടക്കും. മറ്റു പി ജി വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എം എസ് സി  സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ്, ഒക്ടോബർ 2023 (സപ്ലിമെന്ററി – 2022 അഡ്മിഷൻ) & രണ്ടാം സെമസ്റ്റർ എം എസ് സി  സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (റെഗുലർ), ഏപ്രിൽ 2023 എന്നീ പരീക്ഷകളുടെ ഫലം 14/06/2024 തീയതിയിൽ പ്രസിദ്ധീകരിച്ചു. ഫലം കണ്ണൂർ വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 27 /06/ 2024.

യു ജി പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

2024 -25  അധ്യയന വർഷത്തിലെ  അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുവാൻ 05.07.2024  വരെ അവസരമുണ്ട്. ബി എ അഫ്‌സൽ-ഉൽ-ഉലമ പ്രോഗ്രാമുകളിലേക്ക് 20.06.2024   തീയതി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 22.06.2024 ന് പ്രൊവിഷണൽ റാങ്ക് ലിസ്റ്റും 26.06.2024 നു ഫൈനൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നതാണ്.

ബി എഡ് പ്രവേശനം; 2024

2024 -25  അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് ബി എഡ് കോളേജുകളിലെയും ബി എഡ് സെന്ററുകളിലെയും പ്രവേശനത്തിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 04.07.2024  ആണ്. ട്രയൽ റാങ്ക്ലിസ്റ്റ് 05.07.2024 ന് പ്രസിദ്ധീകരിക്കുന്നതും ഫൈനൽ റാങ്ക് ലിസ്റ്റ് 12.07.2024  നു പ്രസിദ്ധീകരിക്കുന്നതുമാണ്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രവേശന പരീക്ഷ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

2024-25 അധ്യയന വർഷത്തിൽ സർവകലാശാല പഠന വകുപ്പുകളിലെ/ സെന്റററുകളിലെ വിവിധ യു ജി/ പി ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ 22/06/2024, 23/06/2024, 24/06/2024 തീയതികളിൽ നടത്തുന്നതാണ്. പ്രവേശന പരീക്ഷയുടെ ടൈം ടേബിൾ കണ്ണൂർ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!