വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ചെലവ് നിരീക്ഷണ സംഘം 2.61 ലക്ഷം പിടികൂടി

2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി തലശ്ശേരി, പേരാവൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്റ്റാറ്റിക്ക് സര്‍വയലന്‍സ് ടീമുകള്‍ മതിയായ രേഖകളില്ലാതെ പണം കൈവശം വച്ച് യാത്ര ചെയ്തവരില്‍ നിന്നും 2,61,000 രൂപ പിടിച്ചെടുത്തു.
ഹരിത വോട്ട് വണ്ടി ഓടിത്തുടങ്ങി
ഹരിത തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജില്ലാ ശുചിത്വമിഷന്റെ ഹരിത വോട്ട് വണ്ടി ഓടിത്തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് പരിസരത്ത് അസി.കലക്ടര്‍ അനൂപ് ഗാര്‍ഗ്  നിര്‍വ്വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, സി വിനോദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്വാതി ചന്ദ്രന്‍ ഹരിത ഗാനങ്ങള്‍ അവതരിപ്പിച്ചു. ലസിജ സുരേന്ദ്രന്‍ മാലിന്യ രാക്ഷസിയെന്ന സാങ്കല്‍പ്പിക കഥാപത്രമായി രംഗത്തെത്തി. മാലിന്യമെല്ലാം തന്റേതാണെന്ന് അവകാശപ്പെടുന്ന ‘മാലിന്യ രാക്ഷസി പോലും താങ്ങാനാവാത്തത്ര മാലിന്യമാണ് തെരുവില്‍ വലിച്ചെറിപ്പെടുന്നതെന്ന് വിലപിക്കുന്നു. പൊതുജനങ്ങളുമായുള്ള സംവാദത്തില്‍ രാജീവ് തലശ്ശേരി സമ്മാനം നേടി.
ജില്ലാ ശുചിത്വ മിഷനായി സി വിനോദിന്റെ നേതൃത്വത്തിലുള്ള കണ്ണാടിപ്പറമ്പ് ഗ്രാമ കേളിയാണ് പരിപാടി അവതരിപ്പിക്കുന്നത്. കെ വല്‍സല, കമലാക്ഷി, ഷിംന മഹേഷ്, കെ വിദ്യ, വന്ദന എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഹരിത വോട്ടുവണ്ടി  17ന് തളിപ്പറമ്പ്, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിക്കും.

പി ജി ഡിപ്ലോമ: 15 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക്  മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2024 മെയ് 31ന് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ഇന്റേണ്‍ഷിപ്പും, പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്സ് ഒരു വര്‍ഷമാണ്.
വിശദ വിവരങ്ങള്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org ല്‍ ലഭിക്കും.  അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പേ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഫോണ്‍: 0484-2422275, 9539084444, 8086138827, 7907703499, 9388533920.

സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിദ്യാര്‍ഥികള്‍ക്കായി മെയ് ഒന്നിന് ഏകദിന സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നടത്തുന്ന ക്ലാസിന്റെ ഫീസ് 300 രൂപ. താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/xrYyvGxxSzhQUEPW8ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 8075851148, 9633015813.

അപേക്ഷ ക്ഷണിച്ചു

വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിങ് സ്‌കൂളില്‍ എം എസ് ഓഫീസ് എക്സല്‍ അവധിക്കാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഒരു മാസത്തെ ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0497 2931572, 9496015018 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.  വെബ്സൈറ്റ്: www.reach.org.in.

എം ബി എ പ്രവേശനം

തലശ്ശേരി എഞ്ചിനീയറിങ് കോളേജ് നടത്തുന്ന ദ്വിവത്സര എം ബി എ പ്രോഗ്രാമിന്റെ 2024 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ http://mba.cethalassery.ac.in ല്‍ ലഭിക്കും.  ഫോണ്‍: 9895865032, 9037989790.

തീയതി നീട്ടി

കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ വിവിധ ബിരുദാനന്തര ബിരുദ/പി എച്ച് ഡി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ 30 വരെ നീട്ടി.  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ അവസാന തീയതിക്കകം ഫീസ് അടച്ചില്ലെങ്കില്‍ അപേക്ഷ പരിഗണിക്കില്ല.  എം എഫ് എസ് സി, എം എസ് സി, എം ബി എ, എം ടെക് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പി എച്ച് ഡി കോഴ്സുകളിലേക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  വെബ്സൈറ്റ്: www.admission.kufos.ac.inwww.kufos.ac.in.  ഫോണ്‍: 0484 2701085.

error: Content is protected !!