കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്റ്റ് റിപ്പോർട്ട്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം ഏപ്രിൽ 2024 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ തങ്ങളുടെ പ്രൊജക്റ്റ് റിപ്പോർട്ട്  2024 മേയ് 10, വെള്ളി (10.05.2024) വൈകിട്ട് 4 മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് -ൽ സമർപ്പിക്കണം. പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബി എഡ്  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2024  പരീക്ഷകൾക്ക് 08.05.2024 മുതൽ 14.05.2024 വരെ പിഴയില്ലാതെയും 16.05.2024 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഐ എൻ എസ് എ അവാർഡ് 

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ഐ എൻ എസ് എ) യുടെ 2024 ലെ വിസിറ്റിംഗ് സയന്റിസ്റ്റ് പ്രോഗ്രാമിലേക്കായി തെരഞ്ഞെടുത്ത കണ്ണൂർ സർവകലാശാല ഡോ .ജാനകി അമ്മാൾ ക്യാമ്പസിലെ മോളിക്യൂലർ ബയോളജി പഠന വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരുൺ ജി. ഫെലോഷിപ്പോടു കൂടി ഡോ. രാമനാഥൻ നടേഷിന്റെ കീഴിൽ തിരുവനന്തപുരം ഐസറിലെ സ്ട്രക്ച്ചറൽ ബിയോളജി ലാബിൽ 2 മാസ കാലയളവിലേക്കാണ് ഡോ. അരുൺ ജി  തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

error: Content is protected !!