പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സര്‍വീസില്‍ നിന്നും പിരിച്ച് വിട്ട എസ്‌ഐക്ക് തടവും പിഴയും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ച് പീഡിപ്പിച്ച കേസില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട എസ്‌ഐക്ക് കഠിന തടവും പിഴയും. കേസില്‍ പ്രതിയായി പിരിച്ചുവിട്ട എസ്‌ഐക്ക് ആറ് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയുമാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധിച്ചത്. കോലിക്കോട് സ്വദേശി സജീവ് കുമാറിനെ (54)യാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണം. 2019 നവംബര്‍ 26ന് വൈകീട്ട് അഞ്ച് മണിക്കാണ് കേസിനാസ്പദമായ സംഭവം.

സംഭവകാലത്ത് പ്രതി റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റും കുട്ടി ചില്‍ഡ്രന്‍സ് ക്ലബിന്റെ പ്രസിഡന്റും ആയിരുന്നു. റസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ക്ലബലലെ കുട്ടികളുടെ പട്ടിക വാങ്ങാനായി ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ മകള്‍ വീട്ടിലുണ്ടാവുമെന്ന് കരുതിയാണ് കുട്ടി പ്രതിയുടെ വീട്ടിലേക്ക് ചെന്നത്.

ലിസ്റ്റ് വാങ്ങുതിനിടെ പ്രതി കുട്ടിയെ മടിയില്‍ പിടിച്ചിരുത്തി കടന്നുപിടിക്കുകയായിരുന്നു. ഭയന്ന കുട്ടി പെട്ടെന്ന് കൈ തട്ടിമാറ്റി വീട്ടില്‍ നിന്ന് ഓടി. പ്രതി പുറകെ ഓടി ചെന്ന് ഈ സംഭവത്തില്‍ പിണങ്ങരുത് എന്ന് പറഞ്ഞു. കുട്ടി അന്നേദിവസം ആരോടും കാര്യം പറഞ്ഞില്ല. അടുത്ത ദിവസം സ്‌കൂളിലെ അധ്യാപികയോട് വിവരം വെളിപ്പെടുത്തി.

അധ്യാപികയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. സംഭവകാലത്ത് പ്രതി ബോബ് ഡിറ്റെക്ഷന്‍ സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. ഇതിന് ശേഷം കേസ് എടുക്കുകയും തുടര്‍ന്ന് പ്രതിയെ സര്‍വീസില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തു.

error: Content is protected !!