ഇവിഎം രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുനിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് നിയോജക മണ്ഡലങ്ങളിലെയും എ ആര്‍ ഒമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍. ഇ വി എം മാനേജ്‌മെന്റ് സിസ്റ്റം (ഇ എം എസ്) വഴിയാണ് ഓരോ പോളിംഗ് സ്റ്റേഷനിലേക്കും വേണ്ട ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടത്തിയത്. അസിസ്റ്റൻ്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, കണ്ണൂര്‍ ഡി എഫ് ഒ എസ് വൈശാഖ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ കെ രാജന്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ സംബന്ധിച്ചു.
വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17 മുതല്‍ നടക്കും.
error: Content is protected !!