കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്; പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റില്‍ പ്രവാസി മലയാളിക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ.എം.മിന്‍ഹാജിനെതിരെയാണ് കേസെടുത്തത്.പത്ത് ദിവസം മുമ്പ് ശൈലജ മട്ടന്നൂര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് നടപടി.
ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നും ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്.പ്രതി മുസ്ലീം ലീഗ് അനുഭാവിയാണെന്ന് സൂചന. ഐപിസി 509, കേരള പോലീസ് ആക്റ്റ് 120 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.