തപാല്‍ വോട്ട് നടപടികള്‍ കലക്ടര്‍ വിലയിരുത്തി

മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ പോസ്റ്റല്‍ വോട്ടിങ് ക്രമീകരണം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിലയിരുത്തി. നിയമസഭ മണ്ഡലം സ്‌ട്രോങ്ങ് റൂമുകളിലേക്ക് വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകള്‍ മാറ്റുന്നതാണ് കലക്ടര്‍ എത്തി വിലയിരുത്തിയത്. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ മുന്‍സിപ്പല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് മണ്ഡലത്തിലെ പള്ളിക്കുന്ന് ഗവ. വനിത കോളേജ്, തളിപ്പറമ്പ് മണ്ഡലത്തിലെ ടാഗോര്‍ വിദ്യാനികേതന്‍ എന്നിവിടങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലാണ് കലക്ടര്‍ പരിശോധന നടത്തിയത്.
നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ ഉപവരണാധികാരിയില്‍ നിന്നു സ്വീകരിച്ചാണ് അര്‍ഹരായവരുടെ വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത്. വോട്ട് ചെയ്യിപ്പിച്ച ശേഷം പോസ്റ്റല്‍ ബാലറ്റുകള്‍ ഉപവരണാധികാരിക്ക് കൈമാറി അവ ക്രോഡീകരിച്ച് റിട്ടേങ്ങിങ്ങ് ഓഫീസറുടെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്ന പ്രവര്‍ത്തനമാണ് വിലയിരുത്തിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇവ എണ്ണി തിട്ടപ്പെടുത്തി സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയത്. ബുധനാഴ്ച കമ്മീഷനിങ്ങ് നടത്താനിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച നിയമസഭ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകള്‍, ഇ വി എം കമ്മീഷനിങ്ങ് ഹാള്‍ എന്നിവയുടെ സുരക്ഷയും കലക്ടര്‍ വിലയിരുത്തി.
അസി. കലക്ടര്‍ അനൂപ് ഗാര്‍ഗും ഒപ്പമുണ്ടായിരുന്നു.
error: Content is protected !!