വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നവകേരള സദസ്സ്: തലശ്ശേരിയില്‍ റോളര്‍ സ്‌കേറ്റിങും ഫ്ളാഷ് മോബും

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തലശ്ശേരി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം വിവിധ പരിപാടികള്‍ക്ക് സംഘാടക സമിതി രൂപം നല്‍കി. നവംബര്‍ 13 മുതല്‍ മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സായ് കേന്ദ്രത്തിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റോളര്‍ സ്‌കേറ്റിങ് നടത്തും . 17നു വൈകിട്ട് നാലിന് പരിപാടിയുടെ വിളംബരമായി തലശ്ശേരി നഗരത്തില്‍ വര്‍ണാഭമായ വിളംബര റാലിസംഘടിപ്പിക്കും . 19നു വൈകിട്ട് നാലിന് തലശ്ശേരി കടല്‍പ്പാലത്ത് ചിത്രകാരന്‍മാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന സമൂഹ ചിത്രരചന ക്യാമ്പ് , 20നു ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ 48 ഗ്രന്ഥശാലകളില്‍ നവകേരള ദീപം തെളിയിക്കൽ എന്നിവ നടത്തും . കൂടാതെ  നൈറ്റ് വാക്ക്, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബ്, വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ സൈക്ലിങ്, ഫോട്ടോഗ്രാഫി മത്സരം, രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോഗ്രാഫി മത്സങ്ങള്‍ എന്നിവ നടത്താനും സംഘാടക സമിതി തീരുമാനിച്ചു. ഇതിനുപുറമേ മണ്ഡലത്തിനു കീഴിലെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിവിധ പ്രചരണ പരിപാടികള്‍ നടക്കുന്നുണ്ട്. 21നു വൈകിട്ട് നാലിന് തലശ്ശേരി കൊടുവള്ളി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നവകേരള സദസ്സ് നടക്കുക.

നവകേരള സദസ്സ്: വിവിധ പരിപാടികളുമായി കുടുംബശ്രീ

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും. നവംബര്‍ ആറിന് എല്ലാ സി ഡി എസ് കേന്ദ്രങ്ങളിലും പോസ്റ്റര്‍ പതിക്കല്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജില്ലയില്‍ 100 കേന്ദ്രങ്ങളിലാണ് ക്യാമ്പയിന്‍ നടക്കുക. 14ന് എല്ലാ അയല്‍ക്കൂട്ട കേന്ദ്രങ്ങളിലും നവകേരള ദീപം തെളിയിക്കും. ജില്ലയിലെ 21000 അയല്‍ക്കൂട്ടങ്ങളിലാണ് ദീപം തെളിക്കുക. എല്ലാ അയല്‍ക്കൂട്ടങ്ങളിലും പ്രചരണ ബോര്‍ഡ്/ബാനര്‍ സ്ഥാപിക്കും. കൂടാതെ എല്ലാ സി ഡി എസുകളിലും വിവിധ മത്സരങ്ങള്‍ നടത്തും. വനിതകള്‍ക്കായി കമ്പവലി, ഫുട്‌ബോള്‍ (ടര്‍ഫ്), വോളി, സൈക്ലിംഗ്, സൈക്കിള്‍ റാലി, സ്‌കൂട്ടര്‍ ബൈക്ക് റാലി, നവകേരളം ക്വിസ്, ഒപ്പന, തിരുവാതിര, കൈ കൊട്ടി കളി എന്നീ മത്സരങ്ങളാണ് നടത്തുക.

നവകേരള സദസ്സ്; മാങ്ങാട്ടിടത്ത് നവകേരള ഓപ്പണ്‍ ക്വിസ് മത്സരം

നവകേരള സദസ്സിന്റെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തും മാങ്ങാട്ടിടം സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായി നവകേരള ഓപ്പണ്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘സ്വതന്ത്ര ഇന്ത്യയും കേരളവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. നവംബര്‍ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് മാങ്ങാട്ടിടം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ഫുട്‌ബോള്‍ താരം സി കെ വിനീത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. ബാങ്ക് പ്രസിഡണ്ട് എം മനോഹരന്‍, പഞ്ചായത്ത് പ്രതിനിധികള്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നവകേരള സദസ്സ്: മട്ടന്നൂര്‍ മണ്ഡലം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച

നവകേരള സദസ്സ് മട്ടന്നൂര്‍ മണ്ഡലം സംഘാടക സമിതി ഓഫീസ് നവംബര്‍ ആറ് തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ വായാന്തോടില്‍ എല്‍ ഐ സി ഓഫീസിന് മുന്‍വശത്തെ കെട്ടിടത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുക. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ, ചലച്ചിത്ര താരം പി പി കുഞ്ഞികൃഷ്ണന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കായി ബ്രെയിലി സാക്ഷരതാ പദ്ധതിസാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ കാഴ്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയിലി സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു. ബ്രെയില്‍ ലിപിയില്‍ വായിക്കാനും എഴുതാനും കഴിയുന്നതാണ് ബ്രെയില്‍ സാക്ഷരത.
പദ്ധതിയുടെ ഭാഗമായി ജില്ലയിലുള്ള കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. എല്ലാ ബ്ലോക്കുകളിലും ഓരോ ക്ലാസുകള്‍ തുടങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. അതിനായി ബ്രെയിലിയില്‍ പ്രാവീണ്യമുള്ളവരെ അധ്യാപകരായി കണ്ടെത്തും. ഇവര്‍ക്ക് പരിശീലനം നല്‍കി ക്ലാസുകള്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഫെഡറേഷന് ഓഫ് ബ്ലൈന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഠിതാക്കള്‍ക്കാണ് അവസരം.  ജില്ലയില്‍ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡില്‍ അംഗങ്ങളായവരില്‍ നിന്നും അല്ലാത്തവരില്‍ നിന്നും നിരക്ഷരരെ കണ്ടെത്തി ബ്രെയിലി സാക്ഷരരാക്കുകയാണ് ലക്ഷ്യം.
സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസന സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്,  ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷാജൂ ജോണ്‍, അസി.കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍, ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് ജില്ലാ പ്രസിഡണ്ട് എം എം സാജിദ്,  സെക്രട്ടറി ടി എന്‍  മുരളീധരന്‍, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ ബേബി ജോസഫ്, കെ സുധീഷ്, പ്രേമലത, വി ആര്‍ വി ഏഴോം എന്നിവര്‍ സംസാരിച്ചു.

ക്വാറികളിലെ വെള്ളം കൃഷിയിടങ്ങളിലേക്ക്;
ഹരിതകേരള മിഷന്‍ സര്‍വേ നടത്തും

ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ക്വറികളെ ജലം കൃഷിക്കും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതുള്ള സാധ്യത പരിശോധിക്കാന്‍ ഹരിത കേരള മിഷന്‍ സര്‍വേ നടത്തും. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കരിപ്രയില്‍ നടപ്പാക്കിയ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായി പാറമടകളുടെയും, അനുബന്ധ ടൂറിസം, കൃഷിയുടെയും സാധ്യതാ സര്‍വേ നടത്തും. പാറമടകളില്‍ എത്ര ആഴത്തിലും അളവിലും വെള്ളമുണ്ടെന്ന കണ്ടെത്തല്‍, യാത്രാ സൗകര്യം, കൃഷി സാധ്യത, ടൂറിസം സാധ്യത, മല്‍സ്യ കൃഷി സാധ്യത എന്നിവയാണ് സർവേയിലൂടെ   കണ്ടെത്തുക. ഖനനം അവസാനിപ്പിച്ച പാറമടകള്‍ക്ക് ചുറ്റിലും അവിടേക്ക് എത്താനുള്ള വഴികളിലും സുരക്ഷാവേലികള്‍ സ്ഥാപിക്കും.
അനുയോജ്യമായ പാറമടകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കൃഷിക്ക് ഉപയോഗിക്കും. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയശേഷം വിനോദസഞ്ചാരികള്‍ക്കായി തുറന്നു നല്‍കുന്നതിനുള്ള സാധ്യതയും പരിഗണിക്കും.
പാറമടകളില്‍ ഇറങ്ങി അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ചാണ് സുരക്ഷാ സംവിധാനം സംബന്ധിച്ച സര്‍വെ നടത്തുന്നത്. പാറമടകളില്‍ നിന്ന് സൗരോര്‍ജ പമ്പുകളിലൂടെ വെള്ളം പമ്പ് ചെയ്തൊ ഗുരുത്വാകര്‍ഷണ ശേഷി ഉപയോഗിച്ച് ചാലുകള്‍വഴി തോടുകളിലേക്ക് വെള്ളമൊഴുക്കിയോ  കൃഷി ആരംഭിക്കാനും വ്യാപിപ്പിക്കാനുമാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ  പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും സാധിക്കും. അനെര്‍ട്ടിന്റെ സഹായത്തോടെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുവാനും ശ്രമിക്കും. റിപ്പോര്‍ട്ട് തയ്യാറാക്കി തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറി പദ്ധതി നടപ്പിലാക്കാനാണ് ഹരിത കേരളം മിഷന്‍ ലക്ഷ്യമിടുന്നത്. നവംബറില്‍ സര്‍വെ പൂര്‍ത്തിയാക്കും.

പി എം എസ് വി എ നിധി ലോണ്‍ മേള

ചെറുകിട സംരംഭകര്‍ക്കായി തളിപ്പറമ്പ് നഗരസഭയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന പി എം എസ് വി എ നിധി ലോണ്‍ മേള നവംബര്‍ ആറിന് രാവിലെ 11 മണിക്ക് സി ഡി എസ് ഹാളില്‍ നടക്കും. ഫോണ്‍: 8086730256, 8590286578

ക്യാമ്പ് ഫോളോവര്‍ നിയമനം
     
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക് (21), ധോബി (14), സ്വീപ്പര്‍ (7), ബാര്‍ബര്‍ (8), വാട്ടര്‍ കാരിയര്‍ (5) എന്നീ വിഭാഗങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  പ്രവര്‍ത്തി പരിചയമുള്ളവര്‍ നവംബര്‍ ഏഴിന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2781316.ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക് – എല്‍ പി എസ് – സെവന്‍ത് എന്‍ സി എ – എസ് സി – 655/2022) തസ്തികയിലേക്ക് പി എസ് സി ജൂണ്‍ രണ്ടിന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ നായിക്കാലി ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം, കല്ലായി ശിവക്ഷേത്രം, ഇരിട്ടി താലൂക്കിലെ മാലൂര്‍പടി സങ്കേതം ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും  മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 20ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു

 കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സി സി ടി വി, എം എസ് എക്സല്‍, എം എസ് ഓഫീസ്, ടോട്ടല്‍ സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ ടെക്നോളജി എന്നീ കോഴ്സുകളിലാണ് പ്രവേശനം. കോഴ്സിനുശേഷം പ്ലേസ്മെന്റ് അസിസ്റ്റന്‍സ് നല്‍കും.  ഫോണ്‍: 9745479354, 0497 2835987.

ഐ എച്ച് ആര്‍ ഡി പരീക്ഷ; 15 വരെ രജിസ്റ്റര്‍ ചെയ്യാം

ഐ എച്ച് ആര്‍ ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, (ഒന്നും, രണ്ടും  സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും, രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി എന്നീ കോഴ്‌സുകളുടെ റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്‌കീം ) 2024 ഫെബ്രുവരിയില്‍ നടത്തും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സെന്ററുകളില്‍ നവംബര്‍ 15 വരെ പിഴ കൂടാതെയും 22 വരെ 100 രൂപ പിഴയോടുകൂടിയും പരീക്ഷക്ക്  രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം സെന്ററില്‍ ലഭിക്കും. വിശദവിവരങ്ങള്‍ www.ihrd.ac.in ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്ങ്, ഡാറ്റാ എന്‍ട്രി,  ഡി ടി പി, എം എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222.

ടെണ്ടര്‍

ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ മുത്തത്തി പയ്യന്നൂര്‍ ഡെകെയര്‍ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 16ന് ഉച്ചക്ക് 12.30 വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പി ഓഫീസില്‍ ലഭിക്കും.

ക്വട്ടേഷന്‍

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിലെ ബോട്ടണി, സുവോളജി ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് സ്പെസിമെനുകള്‍ വാങ്ങിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 16ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

ലേലം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ എ, ബി ബ്ലോക്കിലെ അയേണ്‍ വിന്ഡോ ഫ്രെയിം സ്‌കാപ്പുകള്‍ ഡിസ്പോസ് ചെയ്യുന്നതിന് നവംബര്‍ 13ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2780226.

error: Content is protected !!