അധിനിവേശ ജീവജാലങ്ങൾ; പഠന റിപ്പോർട്ട് സമർപ്പിച്ചു.

കണ്ണപുരം പഞ്ചായത്ത് ചെറുകുന്ന് ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂൾ സയൻസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ കണ്ണപുരം പഞ്ചായത്തിന്റെ പതിനാല് വാർഡുകളിൽ സംഘടിപ്പിച്ച അധിനിവേശ ജീവജാലങ്ങളെ  കുറിച്ചുള്ള പഠന റിപ്പോർട്ട് സമർപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ കെ സോമശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ രതി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം ഗണേശൻ അധ്യക്ഷനായി.ചെറുകുന്ന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥികളായ  പി വി അമയ,പി ശിവലയ എന്നീ വിദ്യാർത്ഥിനികൾ ഹയർ സെക്കൻഡറിയിലെ സുവോളജി അധ്യാപികയായ സി ബിന്ദു, ബോട്ടണി അധ്യാപിക അർച്ചന, പരിസ്ഥിതി പ്രവർത്തകൻ സി വി ബാലകൃഷ്ണൻ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പഞ്ചായത്തിലെ ജൈവവൈവിധ്യത്തിന് ഭീഷണിയാവാൻ സാധ്യതയുള്ള അധിനിവേശ ജീവികളെ തിരിച്ചറിഞ്ഞ് പട്ടിക തയ്യാറാക്കലും അവയുടെ നിയന്ത്രണ മാർഗങ്ങളും കണ്ടെത്തുക എന്നതാണ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത് എ വി പ്രഭാകരൻ,പി വിദ്യ, വി വിനീത, എൻ ശ്രീധരൻ,യു പ്രസന്നൻ, കെ വി രാമകൃഷ്ണൻ, വി രാജൻ, എന്നിവർ സംസാരിച്ചു. സി ബിന്ദു സ്വാഗതവും സി എം സുജിത്ത് നന്ദിയും പറഞ്ഞു.

error: Content is protected !!