കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കോളേജ് മാറ്റവും പുന:പ്രവേശനവും

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023 -24 അക്കാദമിക വർഷത്തിലെ ആറാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റവും പുന:പ്രവേശനവും പഠനവകുപ്പുകളിലെ ബി എ എൽ എൽ ബി പ്രോഗ്രാമിന്റെ നാല്, ആറ്, എട്ട്, പത്ത് സെമസ്റ്ററുകളിലേക്ക് പുന:പ്രവേശനവും അനുവദിക്കുന്നതിനായി ലേറ്റ് അപേക്ഷ  (550/- രൂപ ഫൈനോടുകൂടി) സമർപ്പിക്കാൻ വിദ്യാർഥികൾക്കും കോളേജ് / വകുപ്പ് തല നടപടികൾ പൂർത്തിയാക്കി സർവകലാശാലയിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ പ്രിൻസിപ്പാൾ / വകുപ്പ് മേധാവികൾക്കും 2023 നവംബർ 06 ന് സർവകലാശാല ഓൺ ലൈൻ പോർട്ടലിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി ബി സി എസ് എസ്  (റെഗുലർ – 2022 അഡ്മിഷൻ), മെയ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുന:പരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ 16 ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

പ്രവേശനം; തീയതി നീട്ടി

2023-24 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ യൂ ജി/ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 2023 നവംബർ 04 വരെ നീട്ടി.

പുതിയ കോളേജുകൾ/ പ്രോഗ്രാമുകൾ/ സ്ഥിര സീറ്റ് വർദ്ധനവ്

കണ്ണൂർ സർവകലാശാലയുടെ കീഴിൽ 2024-24 അധ്യയന വർഷത്തിലേക്ക് പുതിയ കോളേജുകൾ/ പ്രോഗ്രാമുകൾ/ സ്ഥിര സീറ്റ് വർദ്ധനവ് എന്നിവയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ നിശ്ചിത അപേക്ഷ എന്നിവ 2023 ഡിസംബർ 31ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കുന്നതാണ്. പ്രസ്തുത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി എ മ്യൂസിക്(റെഗുലർ / സപ്ലിമെന്ററി), നവംബർ 2023 പ്രായോഗിക പരീക്ഷകൾ 2023നവംബർ 06- ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽവച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

ഹാൾടിക്കറ്റ്

കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ബി എ എൽ എൽ ബി  മൂന്നാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023  പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.ഹാൾടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497 2715264.

പുനർ മൂല്യനിർണ്ണയ ഫലം

പ്രൈവറ്റ് രജിസ്ട്രേഷൻ നാല് ,അഞ്ച്, ആറ് സെമസ്റ്റർ ബി എ/ ബി കോം/ ബി ബി എ പരീക്ഷകളുടെ  പുനർമൂല്യനിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഗ്രേഡ് / ഗ്രേഡ് പോയിന്റ്  മാറ്റമുള്ള പക്ഷം, വിദ്യാർഥികൾ റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും അസ്സൽ ഗ്രേഡ് കാർഡും സഹിതം ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ  അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പ്രൊഫോർമ  സമർപ്പിക്കണം

2009 മുതൽ 2013 വരെയുള്ള വർഷങ്ങളിൽ  അഫിലിയേറ്റഡ് കോളേജുകളിൽ പ്രവേശനം നേടിയതും കോഴ്സ്  വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കാത്തവരുമായ ബിരുദ വിദ്യാർത്ഥികൾക്ക്  മേഴ്‌സി ചാൻസ് പരീക്ഷ നടത്തുന്നതിനായുള്ള  വിജ്ഞാപനം  പുറപ്പെടുവിക്കുന്നതിലേക്ക് ആവശ്യമായ വിവര ശേഖരണത്തിനായി, സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നിർദിഷ്ട മാതൃകയിലുള്ള പ്രൊഫോർമ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 2023 നവംബർ 30ന് വൈകുന്നേരം 5മണിക്ക് മുമ്പായി സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!