കരിപ്പൂരിൽ വൻ സ്വർണ വേട്ട; അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു

കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. പരിശോധനയിൽ അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. 5 പേർ കസ്റ്റംസിൻ്റെ കസ്റ്റഡിയിലായി. 3 കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചത്.

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികൾ ആയ സമീർ, അബ്ദുൽ സക്കീർ എന്നിവർ പിടിയിലായി. മറ്റൊരു പ്രതി ആയ ലിഗേഷിനെ സിഐഎസ്എഫ് കസ്റ്റംസിനെ ഏൽപ്പിച്ചിരുന്നു.

error: Content is protected !!