അനധികൃത നിയമനം: കുസാറ്റിലേക്ക് നടന്ന കെ എസ് യു മാർച്ചിൽ സംഘർഷം

കുസാറ്റിൽ പി കെ ബേബിയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ച നടപടിക്കെതിരായി കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പി കെ ബേബിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

ക്ലാസ് ടു തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ബേബിയുടെ അപേക്ഷ സ്വീകരിച്ച് സർവകലാശാല സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്താണ് അസിസ്റ്റന്റ് പ്രൊഫസർ പദവി നൽകിയത്. ശനിയാഴ്ചയായിരുന്നു ബേബിയുടെ പ്രമോഷൻ ഇന്റർവ്യൂ നടന്നത്. ഡിപ്പാർട്ട്മെന്റുകൾക്കെല്ലാം അവധിയായ ശനിയാഴ്ച വി സിയുടെ ഓഫീസിൽ വച്ചായിരുന്നു അഭിമുഖം. ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

error: Content is protected !!